login
ട്രംപിനെ ട്വിറ്റര്‍ ‍വിലക്കിയതോടെ ടൂറ്റര്‍ വീണ്ടും ചര്‍ച്ചയില്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടൂറ്റര്‍ അക്കൗണ്ട് ഉണ്ടോ? വ്യക്തത വരുത്തി ബിജെപി

2021 ല്‍ ട്വിറ്റര്‍ ഡൊണാള്‍ഡ് ട്രംപിനെ നിരോധിച്ചെങ്കില്‍ 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്റര്‍ എളുപ്പത്തില്‍ നിരോധിക്കാമെന്നും അതിനാല്‍ ടൂറ്റര്‍ അംഗമാകണമെന്നും കാട്ടി കമ്പനി സിഇഒ നന്ദ രംഗത്തെത്തി.

ന്യൂദല്‍ഹി: കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് ഏറെ ചര്‍ച്ചായിരുന്നു. എന്നാല്‍, അതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിനെ പരസ്യമായി വെല്ലുവിളിച്ച് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ബദല്‍ ആപ്പ് ടൂറ്ററും വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2021 ല്‍ ട്വിറ്റര്‍ ഡൊണാള്‍ഡ് ട്രംപിനെ നിരോധിച്ചെങ്കില്‍ 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്റര്‍ എളുപ്പത്തില്‍ നിരോധിക്കാമെന്നും അതിനാല്‍ ടൂറ്റര്‍ അംഗമാകണമെന്നും കാട്ടി കമ്പനി സിഇഒ നന്ദ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം നിരവധി പ്രമുഖര്‍ക്ക് ടൂറ്ററില്‍ വെരിഫൈഡ് അക്കൗണ്ട് ഉണ്ടെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍, ഇതിനെ എതിര്‍ത്ത് ബിജെപി കേന്ദ്ര വക്താക്കള്‍ രംഗത്തെത്തി. ഇതുവരെ പ്രധാനമന്ത്രി മോദി ടൂറ്റര്‍ ഉപയോഗിക്കുന്നില്ലെന്നും കമ്പനി തന്നെ മോദിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി വെരിഫൈഡ് ആക്കിയതാണെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ ആകര്‍ഷിക്കാനാകും ഇത്തരത്തിലൊരു നീക്കമെന്നും അവര്‍ പറഞ്ഞു.  

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ സിങ്, സദ്ഗുരു, എന്നിവര്‍ക്ക് ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകള്‍ ടൂറ്ററില്‍ ഉണ്ട്. എന്നാല്‍, ഇവയെല്ലാം കമ്പനി തന്നെ സൃഷ്ടിച്ചതാണെന്നാണ് ഇപ്പോള്‍ വ്യക്കമാകുന്നത്.  

ട്വിറ്ററിന്റെ അനീതിയെ ചെറുക്കാനാണ് ടൂറ്റര്‍ എന്ന് നിര്‍മാതാക്കള്‍ പറയുന്നത്. ട്വിറ്ററിനു സമാനമായ നിറവും ഇന്റര്‍ഫേസുമായാണ് ടൂറ്റര്‍ എത്തിയിരിക്കുന്നത്. സ്വദേശി സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നാണ് വിശേഷണം. എന്നാല്‍ പലതും ട്വിറ്ററില്‍ നിന്നും പകര്‍ത്തിയതാണ്. സ്വന്തമായി ഇന്ത്യയ്ക്ക് ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ നാം അമേരിക്കന്‍ കമ്പനിയുടെ ഡിജിറ്റല്‍ കോളനി മാത്രമായിരിക്കും. ഇതിനു മറുപടിയാണ് ടൂറ്റര്‍ എന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ട്വിറ്ററില്‍ ചെയ്യുന്ന പോലെ ഏതാണ്ടെല്ലാ കാര്യങ്ങളും ടൂറ്ററിലും ചെയ്യാം. ട്വീറ്റിനു പകരം ടൂറ്റ് ആണ്. ട്വിറ്ററിലെ പക്ഷിക്കു പകരം ടൂറ്ററില്‍ ശംഖാണ് മുദ്രാ ചിത്രം.  

 

 

comment

LATEST NEWS


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം


കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും


കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.