login
ജനകീയ പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധം; പുതിയ കാമ്പെയ്ന്‍; ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കും

'മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക' എന്ന പ്രധാന സന്ദേശങ്ങളുള്ള കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഫലം ലഭിക്കാനാണ് ശ്രമം.

ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തിന് ആളുകളുടെ പങ്കാളിത്തം  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ കാമ്പെയ്ന്‍ ഇന്നാരംഭിക്കും.ട്വീറ്റ് വഴി  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കും.

വരാനിരിക്കുന്ന ഉത്സവങ്ങളും ശൈത്യകാലവും കണക്കിലെടുത്ത്  ഉചിതമായ പെരുമാറ്റത്തിലൂടെ കോവിഡ് പെരുമാറ്റം എന്നതാണ് മുദ്രാവാക്യം.സമ്പദ്വ്യവസ്ഥയുടെ ഉത്തേജനവും ലക്ഷ്യമിടുന്നതാണ് കാമ്പെയ്ന്‍  

'മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക' എന്ന പ്രധാന സന്ദേശങ്ങളുള്ള കുറഞ്ഞ ചെലവില്‍  ഉയര്‍ന്ന ഫലമാണ്ഉദ്ദേശിക്കുന്നത്

കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ,വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവ സമന്വയിപ്പിച്ച കര്‍മപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്

രോഗം കൂടുതലുള്ള ജില്ലകളിലെ ലക്ഷ്യം വെച്ചായിരിക്കും ആശയവിനിമയം.

സാധാരണക്കാരില്‍ വരെ എത്തിച്ചേരും വിധത്തില്‍ ലളിതവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായ സന്ദേശങ്ങള്‍ ആകും നല്‍കുക.

എല്ലാത്തരം മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് രാജ്യമെമ്പാടും ഉദ്ദേശിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.

പൊതു സ്ഥലങ്ങളില്‍ ബാനറുകള്‍, പോസ്റ്ററുകള്‍, മതില്‍ പെയിന്റിംഗുകള്‍, ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍ എന്നിവയെല്ലാം ഉപയോഗിക്കും.

വീടുകള്‍ തോറും സന്ദേശം എത്തിക്കുന്നതിന് പ്രാദേശിക, ദേശീയ സ്വാധീനമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും.

അവബോധം സൃഷ്ടിക്കുന്നതിനായി മൊബൈല്‍ വാനുകള്‍ , ഓഡിയോ സന്ദേശങ്ങള്‍, ലഘുലേഖകള്‍ എന്നിവയൊക്കെ തയ്യാറാക്കും. സന്ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പിന്തുണ തേടും. ഫലപ്രദമായ പ്രചാരണത്തിനും സ്വാധീനത്തിനുമായി  ഏകോപിപ്പിച്ച മീഡിയ കാമ്പെയ്ന്‍ നടത്തും

 

comment

LATEST NEWS


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും


വിദ്യാരംഭം വീടുകളില്‍ നടത്തുന്നത് ഉചിതം; സ്വര്‍ണം കൊണ്ട് നാവില്‍ ഏഴുതിക്കുന്നതിന് നിയന്ത്രണം; നവരാത്രി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.