login
ബ്രിട്ടീഷ് രാജകുമാരന് കൊറോണ ബാധ; സ്ഥിരീകരിച്ച് രാജകുടുംബം; നടുങ്ങി ബ്രിട്ടണ്‍

കൊറോണ വൈറസ്ബാധ ഭയന്ന് ബ്രിട്ടീഷ് രാജ്ഞി ദിവസങ്ങള്‍ക്ക് മുമ്പ് ബെക്കിംങ്ഹാം കൊട്ടാര വാസം ഉപേക്ഷിച്ചിരുന്നു.

ലണ്ടന്‍:ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊട്ടാര വൃത്തങ്ങള്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. നിലവില്‍  സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ കോറന്റൈനിലാണ് രാജകുമാരനും ഭാര്യയും.  

കൊറോണ വൈറസ്ബാധ ഭയന്ന് ബ്രിട്ടീഷ് രാജ്ഞി ദിവസങ്ങള്‍ക്ക് മുമ്പ് ബെക്കിംങ്ഹാം കൊട്ടാര വാസം ഉപേക്ഷിച്ചിരുന്നു. പരിചാരകരില്‍ ഒരാളുടെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നായിരുന്നു നടപടി. വിന്‍സ്ഡര്‍ കൊട്ടാരത്തിലേക്ക് താമസം മാറ്റിയെങ്കിലും രാജ്ഞിക്ക് വൈറസ് ബാധയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  

കൊറോണ വൈറസ്ഭീഷണിയില്‍ നട്ടം തിരിയുകയാണ് ബ്രിട്ടണ്‍. 422 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 8,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ്ബാധ പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.

 

comment

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.