login
ഒറിഗൺ തലസ്ഥാനത്ത് ലോക് ഡൗണിനെതിരെ പ്രതിഷേധം; ടിയർ ഗ്യാസ് പ്രയോഗം

സംസ്ഥാന തലസ്ഥാനത്ത് വൈൽഡ് ഷെയർ, എമർജൻസി കോവിഡ് റിലീഫ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിയമസഭാ സാമാജികർ ചർച ആരംഭിച്ച ഉടനെയാണ് പ്രകടനക്കാർ മുദ്രാവാക്യം വിളിച്ചും ബാനറുകൾ ഉയർത്തിയും കാപ്പിറ്റൽ ബിൽഡിംഗിന്റെ സമീപത്തേയ്ക്ക് നീങ്ങിയത്.

ഒറിഗൺ: തലസ്ഥാന നഗരിയിൽ ലോക് ഡൗണിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തവരെ പിരിച്ചു വിടുന്നതിന് ടിയർ ഗ്യാസ് പ്രയോഗിക്കും നഗരത്തിലേക്കുള്ള പ്രധാന  റോഡുകളെല്ലാം അടച്ചിടുകയും ചെയ്തു. സംസ്ഥാന തലസ്ഥാനത്ത് വൈൽഡ് ഷെയർ, എമർജൻസി കോവിഡ് റിലീഫ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിയമസഭാ സാമാജികർ ചർച ആരംഭിച്ച ഉടനെയാണ് പ്രകടനക്കാർ മുദ്രാവാക്യം വിളിച്ചും ബാനറുകൾ ഉയർത്തിയും കാപ്പിറ്റൽ ബിൽഡിംഗിന്റെ സമീപത്തേയ്ക്ക് നീങ്ങിയത്.  

പ്രകടനത്തിൽ പങ്കെടുക്കുന്നവരെ തടയുവാൻ ശ്രമിച്ച പോലീസുമായി ഇവർ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. അനധികൃത സംഘം ചേരൽ അവസാനി പ്പിക്കണമെന്ന പോലീസ് അഭ്യർത്ഥന പ്രകടനക്കാർ തള്ളിക്കളഞ്ഞു. പോലീസിന്റെ അഭ്യർത്ഥന മാനിക്കാതെ ഫെൻസിങ് തകർക്കുന്നതിനും, ഒറിഗൺ സ്റ്റേറ്റ് ക്യാപ്പിൽ ബിൽഡിംഗിലേക്കു തള്ളിക്കയറുവാൻ ശ്രമിക്കുകയും ചെയ്ത വരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പു നൽകിയിട്ടും പിരിഞ്ഞു പോകാത്തവർക്കെതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട ഗവർണറെ അറസ്റ്റു ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാർ മുഴക്കിയിരുന്നു.  

ട്രംപ് അനുകൂലികളായ പേട്രിയറ്റ് പ്രെയർ എന്ന സംഘടനയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഒറിഗണിൽ ഇതുവരെ 100 .000 കോവിഡ് പോസിറ്റീവ് കേസ്സുകളും 1304 മരണവും സംഭവിച്ചു . 

    comment

    LATEST NEWS


    'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


    'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


    2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


    ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


    ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


    ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


    ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


    പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.