ന്യൂദല്‍ഹി: തോമസ് ആന്‍ഡ് ഊബര്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം പി.വി. സിന്ധു പിന്മാറി.
വ്യക്തിപരമായ കാരണത്താലാണ് പിന്മാറ്റം. ഒക്ടോബര്‍ മൂന്ന് മുതല്‍ പതിനൊന്നു വരെ ഡെന്മാര്ക്കിലാണ് ടൂര്‍ണമെന്റ്. ഉടനെ കളത്തിലേക്ക് തിരിച്ചെത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് സിന്ധു പരിശീലനം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: