×
login
പ്രോഗ്രാമിംഗ് പഠിക്കാൻ പഠിക്കാം - പൈത്തൺ‍ പ്രോഗ്രാമിംഗ് ഭാഗം 2

പ്രോഗ്രാമിംഗ് എന്നത് അല്പം ബുദ്ധി ഉപയോഗിക്കേണ്ട മേഖലയാണ് എന്ന് കേട്ടിട്ടുണ്ടാകും. ഇതിൽ കുറച്ചു സത്യമില്ലാതില്ല. പക്ഷെ ഇവിടെ ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള താല്പര്യത്തിനെയും ജിജ്ഞാസയെയുമാണ്‌.

ഓരോരുത്തരുടെയും പഠന രീതി വ്യത്യസ്തമാണ്. ചിലർ മൗനമായി വായിച്ചു പഠിക്കും, ചിലർ ഉച്ചത്തിൽ വായിക്കും, ചിലർ കേട്ടു പഠിക്കും, അങ്ങിനെ അനേകം രീതികളിലൂടെ നമ്മൾ പഠിക്കുന്നു. പക്ഷെ, പ്രോഗ്രാമിംഗ് (Programming)  പഠിക്കാൻ ഏതാണ് ഏറ്റവും നല്ല മാർഗ്ഗം?

പ്രോഗ്രാമിംഗ് എന്നത് അല്പം ബുദ്ധി ഉപയോഗിക്കേണ്ട മേഖലയാണ് എന്ന് കേട്ടിട്ടുണ്ടാകും. ഇതിൽ കുറച്ചു സത്യമില്ലാതില്ല. പക്ഷെ ഇവിടെ ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള താല്പര്യത്തിനെയും ജിജ്ഞാസയെയുമാണ്‌.

ഉദാഹരണത്തിന് നമുക്ക് ഒരു പ്രോഗ്രാമിങ് പ്രശ്നം (Problem) നമുക്കു മുന്നിൽ ഉണ്ട് എന്നിരിക്കട്ടെ, ആദ്യം നമ്മൾ ചെയ്യേണ്ടത് ആദ്യം അതിനെ ശരിയായി മനസിലാക്കുക (understand) എന്നതാണ്. അടുത്തതായി ആ പ്രശ്നത്തിനെയും പരിഹാരസാധ്യതകളെയും നന്നായി വിശകലനം (analyze) ചെയ്യുകയും അതിൽനിന്നും മികച്ച ഒരു പരിഹാര മാർഗ്ഗം തിരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം മനസ്സിൽ ആ പ്രോഗ്രാം പ്രവർത്തിക്കുന്നതായി (execute) സങ്കൽപ്പിക്കുക (visualize). 

ഒരിടത്തു തുടങ്ങി (start), ഒരു ഒഴുക്കിൽ (program flow), തടസ്സങ്ങളൊന്നും കൂടാതെ അവസാനത്തിൽ (end) എത്തിക്കുക.

ഈ ഒരു ഘട്ടം കഴിഞ്ഞാൽ, നമുക്ക് കംപ്യുട്ടറിനോട് നിർദ്ദേശിക്കാം (instruct), ഒരു പ്രോഗ്രാമ്മിന്റെ രൂപത്തിൽ.

രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടി, അതിന്റെ തുക (sum) കാണുന്നതിനുള്ള ഒരു പ്രോഗ്രാം നിർമിക്കണം എന്നിരിക്കട്ടെ.

 1. ആദ്യം രണ്ടു സംഖ്യകൾ വേണം. ഉദാ: 25 ഉം 63 ഉം
 2. ഇനി രണ്ടും കൂടി നമുക്ക് കൂട്ടാം. 25 നോട് 63 കൂട്ടുമ്പോൾ 88 കിട്ടും


മനുഷ്യർക്ക് ഇത് വളരെ നിസാരമായി മനക്കണക്ക് ചെയ്തു ഉത്തരം പറയാൻ കഴിയും. പക്ഷെ ഇതേകാര്യം കംപ്യുട്ടറിനെ കൊണ്ട് ചെയ്യിക്കണമെങ്കിൽ ഒരു പടി കൂടി മുന്നിലേക്ക്  ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് ഇങ്ങിനെ:

ഇത്തരം ചെറിയ ആവശ്യങ്ങക്കുള്ള പ്രോഗ്രാമുകൾ നമുക്ക് നമ്മുടെ മനസ്സിൽ ചെറിയ സമയം കൊണ്ട് പരിഹാരം ഉണ്ടാക്കാം. പക്ഷെ കുറച്ചുകൂടി വലിയ ആവശ്യങ്ങൾ വരുമ്പോൾ പ്രോഗ്രാമിംഗിലെ ചില രീതികളും (methods) പ്രക്രിയകളും (process) ഉപകരണങ്ങളും (tools) ഉപയോഗിക്കേണ്ടി വരും. വരും ലേഖനങ്ങളിൽ അവ നമുക്ക് പഠിക്കാം.

അപ്പോൾ, പ്രോഗ്രാമിംഗ് പഠിക്കാൻ ഏതാണ് ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം?

സംശയം വേണ്ട, പ്രയോഗത്തിലൂടെയുള്ള പഠനം തന്നെ (Hands-on learning). പ്രായോഗിക പരിശീലനവും പരിജ്ഞാനവും ഇല്ലെങ്കിൽ ഈ മേഖലയിൽ ശോഭിക്കാൻ കഴിയില്ല. ഗുണമേന്മയുള്ളതും (Quality) കാര്യക്ഷമവുമായ (Efficient) ആപ്പ്ളിക്കേഷനുകൾ (Applications) നിർമ്മിക്കാൻ പ്രോഗ്രാമിംഗിന്റെ അടിത്തറ (foundation) ശക്തമാക്കണം. ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ ഏതുതന്നെയും ആയിക്കൊള്ളട്ടെ, അടിസ്ഥാനം ഉറപ്പുള്ളതാണെങ്കിൽ ഏതു കമ്പ്യൂട്ടർ ഭാഷയും അനായാസ്യം പഠിച്ചെടുക്കാം. ഒരു കമ്പ്യൂട്ടർ ഭാഷ ഒരിക്കൽ സ്വായത്തമാക്കിയാൽ, മറ്റൊരു ഭാഷ പഠിച്ചെടുക്കാൻ വെറും രണ്ടോ മൂന്നോ മണിക്കൂറുകളോ, കൂടിയാൽ ഒരാഴ്ചയോ മതിയാകും.

എന്തൊക്കെയാണ് കംപ്യൂട്ടർ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനം?

ഒരു പ്രോഗ്രാമർ വിദഗ്ദ്ധൻ ആവണമെങ്കിൽ താഴെ പറയുന്നവ നന്നായി അറിഞ്ഞിരിക്കണം:

 • ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന രീതി
 • ഒരു കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങളും അവ തമ്മിലുള്ള ആശയവിനിമയവും  - input, output, storage, process and control
 • നമ്പർ സിസ്‌റ്റം (Number System)
 • മെമ്മറി (Memory) പ്രവർത്തിക്കുന്ന വിധം
 • നമ്മളുടെ നിർദ്ദേശങ്ങൾ (instructions) കമ്പ്യൂട്ടർ വ്യാഖ്യാനിക്കുന്ന (interpret) രീതി

പൈത്തൺ ഷെൽ എന്ന കാൽകുലേറ്റർ

ഒന്നാം ഭാഗത്തിൽ നമ്മൾ പരിചയപ്പെട്ട പൈത്തൺ ഓൺലൈൻ ഷെൽ (Python Shell - https://www.python.org/shell/), അധികം പ്രോഗ്രാമിംഗ് ഒന്നും ഇല്ലാതെ തന്നെ നമുക്ക് ഒരു കാൽകുലേറ്റർ ആയി ഉപയോഗിക്കാം. ചുവടെ കൊടുത്തിരിക്കുന്ന ലഘുവായ ക്രിയകൾ ഷെല്ലിൽ ചെയ്തു നോക്കൂ.

 • 25 + 63
 • 10 + 20 + 15
 • 100 - 12
 • 100 - 12 + 50
 • print (25 + 63 - 45 + 8 - 2 + 54)

ഈ അഭ്യാസത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു:

ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.