login
റഹ്‌മാന്റെ 'സമാറ' ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി

കഥാപരമായും സാങ്കേതികമായും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള സമാറ ബഹുഭാഷാ ചിത്രം കൂടിയാണ്.

റഹ്‌മാന്‍ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റില്‍ പുറത്ത്. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിന്റെ പേര് തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. സമാറ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ തുടങ്ങി

പുതുമുഖമായ ചാള്‍സ് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രമേയം. കഥാപരമായും സാങ്കേതികമായും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള സമാറ ബഹുഭാഷാ ചിത്രം കൂടിയാണ്.  

മൂത്തോനിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍,  ശബരീഷ് വര്‍മ്മ , ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ ഭരതും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  

ഛായാഗ്രഹണം- സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിങ്- അയൂബ് ഖാന്‍, സംഗീത സംവിധാനം- ദീപക് വാര്യര്‍, കലാ സംവിധാനം- രഞ്ജിത്ത് കോത്താരി എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരില്‍ പ്രധാനികള്‍. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം. കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

 

  comment

  LATEST NEWS


  സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ; ഗ്രാമിന് 65 രൂപ കുറഞ്ഞു, ഇന്നത്തെ വില പവന് 33,440 രൂപ


  കിഫ്‌ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ


  ഇന്ന് ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിനം: രാജിവെച്ചതിന് ശേഷം നോമിനേഷന്‍ നല്‍കും, ബിജെപി അധികാരത്തിലെത്തുമെന്നും ഇ. ശ്രീധരന്‍


  മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.