login
'ലോക്ക്ഡൗണ്‍ പിന്‍വലിക്കണം; രാജ്യം അടച്ചതുമൂലം കോടികളുടെ നഷ്ടം; പ്രതിപക്ഷം സമരം പ്രഖ്യാപിക്കണം'; കൊറോണ പ്രതിരോധത്തിന് തുരങ്കം വെയ്ക്കാന്‍ രാഹുല്‍

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല. വൈറസ് ബാധ വര്‍ധിക്കുകയാണ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും അദേഹം പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യവ്യാപക  ലോക്ക്ഡൗണ്‍ നടത്തി കൊറോണ വൈറസില്‍ നിന്നു പൊതു ജനങ്ങളെ സംരക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി വയനാട് എംപി രാഹുല്‍ ഗാന്ധി.

ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ഇന്ത്യയ്ക്ക് തിരിച്ചടിയാണ് ഉണ്ടായതെന്നുമാണ് രാഹുല്‍ പറയുന്നത്.  22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല.  വൈറസ് ബാധ വര്‍ധിക്കുകയാണ്.  ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും അദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട - ഇടത്തരം വ്യവസായ മേഖലയില്‍ പണിയെടുക്കുന്നവരെയും സഹായിക്കാനും അവര്‍ക്ക് റേഷന്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണ്‍ വിപരീത ഫലമുണ്ടാക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ച കാര്യം ഒളിച്ചുവെച്ചാണ് വ്യാജ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.  

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടത്. പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കുന്നതിന് പകരം രാജ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും രാഹുല്‍ പറയുന്നു. ഇതിനെതിരെ സമരം ചെയ്യണമെന്നും അദേഹം യോഗത്തില്‍ പറഞ്ഞു.  

comment

LATEST NEWS


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം


ഏതു പാവപ്പെട്ടവനായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണം; പ്രവാസികളോടുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.