login
രജനീകാന്തിനെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ല; ചികിത്സ തുടരേണ്ടി വരുമെന്ന് ഡോക്റ്റര്‍മാര്‍

സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന് ചികിത്സ തുടരണമെന്ന് ഡോക്റ്റര്‍മാര്‍. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും രക്തസമ്മര്‍ദം കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കുന്നത് തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.  

കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

 

    comment

    LATEST NEWS


    സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


    ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


    അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


    മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


    സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


    പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


    കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


    ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.