Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടക്കാന്‍ വയ്യെങ്കിലും രാജപ്പന്‍ ചേട്ടന്‍ പുഴ വൃത്തിയാക്കിക്കൊണ്ടേയിരിക്കും

അതിരാവിലേതന്നെ ചെറുവഞ്ചിയുമായി ഇറങ്ങും, മീനച്ചിലാറ്റിലേക്ക്. ആറ്റിലേക്ക് ആളുകള്‍ വലിച്ചെറിയുന്ന പ്‌ളാസ്റ്റിക്ക് കുപ്പികള്‍ പെറുക്കിയെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 06:37 pm IST
in Kerala
പുഴ വൃത്തിയാക്കുന്ന രാജപ്പന്‍ ചേട്ടന്‍. ഫോട്ടോ - നന്ദു കെ.എസ്‌

പുഴ വൃത്തിയാക്കുന്ന രാജപ്പന്‍ ചേട്ടന്‍. ഫോട്ടോ - നന്ദു കെ.എസ്‌

കോട്ടയം: വയസ്സ് എഴുപതോടടുത്തു, ഇരു കാലുകള്‍ക്കും സ്വാധീനമില്ല. എങ്കിലും നാട്ടുകാരുടെ രാജപ്പന്‍ ചേട്ടന്‍ അടങ്ങിയിരിക്കുന്നില്ല. അതിരാവിലേതന്നെ  ചെറുവഞ്ചിയുമായി ഇറങ്ങും, മീനച്ചിലാറ്റിലേക്ക്. ആറ്റിലേക്ക് ആളുകള്‍ വലിച്ചെറിയുന്ന പ്‌ളാസ്റ്റിക്ക് കുപ്പികള്‍ പെറുക്കിയെടുക്കും. എത്ര ദൂരത്താണെങ്കിലും,എത്ര ആഴമുള്ള ഭാഗത്താണെങ്കിലും കുപ്പി കിടക്കുന്നതു കണ്ടാല്‍ രാജപ്പന്‍ ചേട്ടന്‍ അവശതകളെല്ലാം മറക്കും.ആഞ്ഞു തുഴഞ്ഞുചെന്ന് അതെടുത്ത് വള്ളത്തിലിട്ടാലേ സമാധാനമാകൂ. 

പ്‌ളാസ്റ്റിക് മാലിന്യത്തില്‍നിന്നും മീനച്ചിലാറിന്റെ രക്ഷകനാകുന്ന രാജപ്പന്‍ സ്വന്തം ഉപജീവനത്തിനുകൂടി വഴി കണ്ടെത്തുകയാണ് ഇതിലൂടെ. വഴിയില്‍ കിടക്കുന്ന കുപ്പിയും ആക്രി ഒക്കെ പെറുക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്  എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാകുകയാണ് കൈപ്പുഴ സ്വദേശിയായ രാജപ്പന്‍ചേട്ടന്‍. നാം അലക്ഷ്യമായി വെള്ളത്തിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ചെറുത്തോണിയില്‍ പെറുക്കി വരുന്ന രാജപ്പന്‍ചേട്ടന്‍ ഇന്ന് സോഷ്യല്‍ മീഡിയയിലെ നൊമ്പരകഴ്ചയാണ്. കാലിന് രണ്ടും സ്വാധീനം ഇല്ലാത്ത രാജപ്പന്‍ പുഴയിലൂടെയും കായലിലൂടെയും ഒഴുകി വരുന്ന കുപ്പികള്‍ ശേഖരിച്ച് വിറ്റാണ് അഞ്ച് വര്‍ഷമായിട്ട്  ജീവിക്കുന്നത്. 

വള്ളം നിറയെ കുപ്പിയുണ്ടെങ്കിലും അത് ഒരു കിലോപോലും കാണില്ല. 12 രൂപയാണത്ര കിലോയ്‌ക്ക് ലഭിക്കുക. 6 മാസം കൂടുമ്പോളാണ് വില്‍പ്പന. കിട്ടുന്നതിന്റെ ഒരു ഭാഗം വഞ്ചിവാടകയ്‌ക്ക് നല്‍കണം. ചെറിയൊരു വീടുണ്ട്. സഹോദരിയുടെ സഹായത്താലാണ് ജീവിതം.ജന്മനാ കാലുകള്‍ക്ക്  ചലനശേഷിയില്ലത്ത ഇദ്ദേഹം കൈകുത്തിയാണ് നടക്കുന്നത്. എന്നാല്‍ വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ ഉപജീവനത്തിന് മാര്‍ഗ്ഗം വേണ്ടേ എന്നാണ് രാജപ്പന്‍ പറയുന്നത്. രാവിലെ മുതല്‍ രാത്രിവരെ വള്ളത്തിലൂടെ തുഴഞ്ഞ് കുപ്പികള്‍ പെറുക്കിയെടുത്ത്  മീനാച്ചിലാറിനെ മലീനമാക്കാതെ സംരക്ഷിക്കുകയാണ് ഇദ്ദേഹം ചെയ്തത്.  

മീനച്ചിലാറ്റില്‍ നിന്ന്  കുപ്പികള്‍ പെറുക്കി ജീവിക്കുന്ന രാജപ്പന്‍ ചേട്ടന്റെ നേര്‍ജീവിതം സമൂഹത്തിലേക്ക് കൊണ്ടു വന്നത് കരിപ്പസ്വദേശിയായ നന്ദു കെ.എസ് എന്ന യുവാവാണ്. സുഹൃത്തുമായി മണിയാപറമ്പിലുള്ള പാലത്തില്‍ നില്‍ക്കുമ്പോള്‍ യാദൃശ്ചികമായിട്ടാണ് കുപ്പിയുമായി വള്ളത്തില്‍ വരുന്ന ആളെ ശ്രദ്ധിച്ചത്. ഉടനെ ഫോട്ടോ എടുത്ത് കരയ്‌ക്ക് വള്ളമടിപ്പിച്ച് കാര്യങ്ങള്‍ ചോദ്ിച്ച് തന്റെ ഫെയ്‌ക്ക് ബുക്ക് പോസ്റ്റില്‍ ഇട്ടുയെന്ന് നന്ദു പറയുന്നു.  എന്താണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ കുറെ നാളായി അലട്ടുന്ന രോഗങ്ങള്‍ക്ക്  ശമനം തരുന്ന ചികിത്സ വേണം. ഇനിയുള്ള കാലം ദാരിദ്ര്യം ഇല്ലാതെ ജീവിക്കണമെന്നുണ്ടെന്നും ഇനി എത്രനാള്‍ വള്ളത്തില്‍ പോകാനും കുപ്പികള്‍ പെറുക്കി ജീവിക്കാനും ആകുമെന്ന് അറിയില്ലല്ലോ. 

വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ ഇതു കണ്ട് ആരെങ്കിലും സഹായിക്കാന്‍ വരുമോ എന്ന് വളരെ നിഷ്‌കളങ്കമായി അദ്ദേഹം ചോദിച്ചുയെന്നും നന്ദു പറയുന്നു. പോസ്റ്റ് ഇട്ടു കഴിഞ്ഞ് നല്ല പ്രതികരണമാണ് കിട്ടിയത്. എന്നാല്‍ അനോഷിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു അക്കൗണ്ട് പോലുമില്ലെന്ന് അറിഞ്ഞു. പിന്നെ അതിനായി ഒരുപാട്‌പേര്‍ സഹായിച്ച്  അക്കൗണ്ട് ഓപ്പണ്‍ ആയിട്ടുണ്ട്. രാജപ്പന്‍ എന്‍. അക്കൗണ്ട് നമ്പര്‍.  17760100068162 IFSC FDRL001776, BRANCH NAME , FEDERAL BANK, KUMRAKAM-ഇതാണ് അക്കൗണ്ട് നമ്പര്‍. വൈകല്യത്തെ അതീജീവിച്ചുള്ള ഈ പോരാട്ടത്തില്‍ സമുനസ്സുകളും രാജപ്പന്‍ ചേട്ടനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.