login
കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി

കൊലയാളി സ്ത്രീയും, അവര്‍ ഡോക്ടറും കൂടി ആയതോടെ ഇവര്‍ക്കെതിരേയുള്ള കഥകള്‍ക്കും പഞ്ഞമില്ലാതായി. ഒരു സ്ത്രീ തനിച്ച് എങ്ങിനെ കൊലപാതകം നടത്തി എന്നതാണ് എല്ലാവരുടേയും സംശയം.

കൊച്ചി : ഒരുകാലത്ത് കേരളത്തെ ഞെട്ടിച്ച മുരളി കൊലപാതകക്കേസിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി രാജേഷ് തില്ലങ്കേരി. ഇന്നും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ പോലെ, കേരള പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനെ കുറിച്ച് ദീപിക പത്രലേഖകന്‍ രാജേഷ് തില്ലങ്കേരി 'പത്രപ്രവര്‍ത്തന കാലത്തെ ഓര്‍മ്മപ്പെടുത്തലുകള്‍' എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

സുഹൃത്തായ മുരളിയെ ഐ ക്ലിനിക് നടത്തിയിരുന്ന ഡോ. ഓമന കൊലപ്പെടുത്തിയെന്നാണ് കേസ്. സിവില്‍ കോണ്‍ട്രാക്ടറായ മുരളിയെ ഊട്ടിയില്‍വെച്ച് കൊലപ്പെടുത്തി കഷ്ണങ്ങളായി ബാഗിലാക്കി കൊണ്ടുപോകുമ്പോഴാണ് പിടിയിലാവുന്നത്.

കൊലയാളി സ്ത്രീയും, അവര്‍ ഡോക്ടറും കൂടി ആയതോടെ ഇവര്‍ക്കെതിരേയുള്ള കഥകള്‍ക്കും പഞ്ഞമില്ലാതായി. ഒരു സ്ത്രീ തനിച്ച് എങ്ങിനെ കൊലപാതകം നടത്തി എന്നതാണ് എല്ലാവരുടേയും സംശയം. പത്രത്തിന്റെ സര്‍ക്കുലേഷനും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്ന് ഉയര്‍ത്താന്‍ തുടങ്ങിയതോടെ ദിവസവും ഡോ. ഓമന കൊലക്കേസ് വാര്‍ത്തകള്‍ വേണമെന്ന തരത്തിലുമായി. 

ഇതിനിടയില്‍ കേസില്‍ ജാമ്യം ലഭിച്ച ഡോ. ഓമന, തന്നെ തേടി വരികയും മുരളിയുമായുള്ള വൈരാഗ്യത്തിന്റെ കഥകളും പങ്കുവെച്ചു. പിന്നീട് കേള്‍ക്കുന്നത് ഇവരെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെന്നാണ്. എന്നിട്ടും അവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഡോ. ഓമനയുടെ തിരോധാനവും സുകുമാരക്കുറിപ്പിനെ പോലെ സംസ്ഥാന പോലീസിനെ വെട്ടിലാക്കുന്നു.

Facebook Post: https://www.facebook.com/thillenkery/posts/10219629946874146

 

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.