രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം കാത്തിരുന്ന ശേഷമാണ് രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്
ന്യൂദല്‍ഹി: ഈ മാസം അവസാനം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് തമിഴക രാഷ്ട്രീയത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രവചനം നടത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. റിപ്പബ്ലിക് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്രസര്‍ക്കാരുമായുള്ള സൗഹൃദമായിരിക്കും രജനികാന്ത് താത്പര്യപ്പെടുന്നതെന്ന് തന്റെ വാദത്തിന് ബലം നല്കാന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വരുന്ന കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ധാരാളം മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ ആശയങ്ങളും പ്രത്യേയശാസ്ത്രവും കുറച്ചുസമയത്തിനുള്ളില്‍ വ്യക്തമാകുമെന്നും എസ് ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. രജനി കാന്തിന്റെ ആത്മീയരാഷ്ട്രീയമെന്ന മുദ്രാവാക്യം ബിജെപിയോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് ഇതിനോടകം ചില രാഷ്ട്രീയ നിരീക്ഷകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടാതെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി ബിജെപി സംസ്ഥാന ബൗദ്ധിക വിഭാഗം നേതാവായിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മൂന്നുവര്‍ഷം കാത്തിരുന്ന ശേഷമാണ് രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ഇന്‍ ചാര്‍ജ് തമിഴരുവി മണിയന് ഇന്ന് അറിയിച്ചു.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍
കുടുംബ പേരിന്റെ ഊന്നുവടിയില്‍ താങ്ങി വിജയിക്കുന്ന കാലം കഴിഞ്ഞു; യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണം; കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി നല്കി ദല്‍ഹി പൊലീസ്