login
ബിഗ്‌ബോസ് പൂട്ടിക്കെട്ടി; രജിത് കുമാറും പവനും സിനിമയില്‍; ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന 'അഞ്ജലി'യുടെ ചിത്രീകരണം മെയ് ആദ്യവാരം ആരംഭിക്കും

രജിത് സാറിനൊപ്പം ബിഗ്‌ബോസിലെ തന്നെ 'പവന്‍' കൂടി ഒന്നിക്കുന്ന ഈ പുതിയ ദൃശ്യവിരുന്നില്‍ മലയാളത്തിലെ മുന്‍നിര നടീനടന്മാരും ഒന്നിക്കുന്നു.

റ്റിങ്ങല്‍ക്കാരുടെ സിനിമയില്‍ ബിഗ്‌ബോസ് താരം രജിത് കുമാര്‍ കേന്ദ്രകഥാപാത്രമാകുന്നു. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ 'അഞ്ജലി' യിലാണ് രജിത് കേന്ദ്രകഥാപാത്രമാകുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങും.

രജിത് സാറിനൊപ്പം ബിഗ്‌ബോസിലെ തന്നെ 'പവന്‍' കൂടി ഒന്നിക്കുന്ന ഈ പുതിയ ദൃശ്യവിരുന്നില്‍ മലയാളത്തിലെ മുന്‍നിര നടീനടന്മാരും ഒന്നിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച ശരത് കുമാര്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയില്‍ അവതരിപ്പിക്കുന്നത്.

ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് . അഞ്ജലി എന്റെര്‍റ്റൈന്മെന്റ്സ് 2 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രശസ്ത സംവിധായകന്‍ വി.കെ. കരീം അണിയിച്ചൊരുക്കിയ താമര അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.