login
മദ്യവില്‍പനയ്ക്കുള്ള മൊബൈല്‍ ആപ്പ് കരാറില്‍ അഴിമതി; നടപടികള്‍ റദ്ദാക്കി വിശദമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി സിപിഎം സഹയാത്രികന്റെ കമ്പനിയെ തിരഞ്ഞെടുത്തത് ആരാണെന്ന് വ്യക്തമാക്കണമെന്നും നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബിവറേജസ് വഴി മദ്യവില്‍പനയ്ക്ക് വിര്‍ച്വല്‍ ക്യൂവിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പിനു കരാര്‍ നല്‍കിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി സിപിഎം സഹയാത്രികന്റെ കമ്പനിയെ തിരഞ്ഞെടുത്തത് ആരാണെന്ന് വ്യക്തമാക്കണമെന്നും  നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുന്ന രജിത് രാമചന്ദ്രന്‍ എന്നയാള്‍ സിറ്റഒ ആയുള്ള സ്റ്റാര്‍ട്ട്അപ്പിന് കരാര്‍ നല്‍യതില്‍ ക്രമക്കേട് ഉണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.  

സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസര്‍) ആയ രജിത് രാമചന്ദ്രന്‍ എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍. പ്രൊഫൈലില്‍ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.  വിര്‍ച്വല്‍ ക്യൂവിനുള്ള ആപ്പ് തയാറാക്കാന്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഈ കമ്പനിയുടെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇതുവരെ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാല്‍ ബെവ്കോയ്ക്ക് ആയിട്ടില്ല. ശനിയാഴ്ചയോടെ ആപ്പ് സജ്ജമാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഗൂഗിള്‍ അംഗീകരിക്കേണ്ട സാങ്കേതിക വശങ്ങള്‍ പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ ഈ കമ്പനിക്ക് ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മാത്രം മുന്‍പ് സ്ഥാപിച്ച കമ്പനിക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്നതും ദുരൂഹമാണ്.  

ആപ്പ് രൂപകല്‍പന ചെയ്യാന്‍ ഏല്‍പിച്ചത് സിപിഎം സഹയാത്രികരെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 10 ലക്ഷം രൂപ നിര്‍മ്മാണ ചിലവുള്ള ആപ്പില്‍ നിന്നും മാസ വരുമാനം മൂന്ന് കോടി രൂപയാണെന്നിരിക്കെ ഈ കമ്പനിയെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബെവ്‌കോ ആപ്പ് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.  

 

 

 

 

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.