login
കമ്പനിയിലെ മുന്‍ജീവനക്കാരന്‍ രണ്ടു വര്‍ഷമായി അസുഖബാധിതന്‍; മുംബൈയില്‍ നിന്ന് പൂനെയില്‍ എത്തി സുഖവിവരം അന്വേഷിച്ച് രത്തന്‍ ടാറ്റ; വൈറലായി കുറിപ്പ്

ഒരു തരത്തിലും സ്വകാര്യ സന്ദര്‍ശനം പരസ്യപ്പെടുത്തിയിട്ടില്ല, മാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി ആണെങ്കിലും മനുഷ്യരോടും മൃഗങ്ങളോടുമുള്ള അനുകമ്പയില്‍ ഏറ്റവും മുന്നിലാണ് രത്തന്‍ ടാറ്റ. ഇപ്പോള്‍ മാധ്യമങ്ങളോ അധികം ആള്‍ക്കാരോ അറിയാതെ തന്റെ കമ്പനിയിലെ മുന്‍ ജീവനക്കാരനെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിച്ച വിവരവപം പുറത്തുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അസുഖബാധിതനായ ഒരു മുന്‍ ജീവനക്കാരനെ കാണാനാണ് 83 കാരനായ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയിലേക്ക് യാത്ര ചെയ്തതായി യോഗേഷ് ദേശായി എന്നയാളുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു. ഒരു തരത്തിലും സ്വകാര്യ സന്ദര്‍ശനം പരസ്യപ്പെടുത്തിയിട്ടില്ല, മാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പൂനെയിലെ രത്തന്‍ ടാറ്റയുടെ മുന്‍ ജീവനക്കാരനെ സന്ദര്‍ശിച്ച ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് യോഗേഷ് ഇങ്ങനെ എഴുതി: 'സര്‍ രത്തന്‍ ടാറ്റ, (83 വയസ്സ്) ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വ്യവസായി, കഴിഞ്ഞ 2 വര്‍ഷമായി രോഗബാധിതനായ തന്റെ മുന്‍ ജീവനക്കാരനെ കാണാന്‍  മുംബൈയില്‍ നിന്ന് പൂനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയില്‍ എത്തി. ഇങ്ങനെയാണ് ഇതിഹാസങ്ങള്‍ ഉണ്ടാകുന്നത്. മാധ്യമങ്ങളില്ല, അധികം ആരും അറിഞ്ഞതുമില്ല. വിശ്വസ്തരായ ജീവനക്കാരോടുള്ള പ്രതിബദ്ധത സംബന്ധിച്ച് എല്ലാ സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും ഇദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്, പണമല്ല എല്ലാം, പ്രധാനം മനുഷ്യത്വമാണെന്ന് ഇദ്ദേഹം തെളിയിക്കുന്നു.

നേരത്തേ, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ടാറ്റയിലെ തൊഴിലാളികളുടെ കുടുംബത്തെ ടാറ്റ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മുന്‍ ജീവനക്കാരന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കുമെന്നും തെറാപ്പി ചെലവുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ ജീവിതകാലം മുഴുന്‍ നല്‍കാനും ടാറ്റ തീരുമാനിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍


  ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി


  യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക


  ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും


  നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം


  വഴിനീളെ മദ്യവും ഭക്ഷണവും; റെയില്‍വേ സ്‌റ്റേഷനുകളിലെ എസി മുറികളില്‍ വിശ്രമം; സിപിഎം കൊലയാളി കൊടി സുനിക്ക് പോലീസിന്റെ 'എസ്‌കോര്‍ട്ട്'; സസ്‌പെന്‍ഷന്‍


  ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; ഇത്തവണ ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായി ഒതുങ്ങും, ഭക്തര്‍ക്ക് വീടുകളില്‍ തന്നെ പൊങ്കാല അര്‍പ്പിക്കാം


  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മന്ദബുദ്ധി)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.