കളിയുടെ പതിനഞ്ചാം മിനിറ്റില്‍ കസീമിറോ റയലിന് ലീഡ് നേടിക്കൊടുത്തു. ടോണി ക്രൂസിന്റെ ക്രോസ്് ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമ ലീഡ് 2- 0 ആക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയതോടെ റയല്‍ 3-0 ന് മുന്നില്‍.
മാഡ്രിഡ്: മൂന്ന് മാസങ്ങള്‍ക്കുശേഷം എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ലാ ലിഗയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അലാവസ് ഡിപോര്‍ട്ടിവോയെ പരാജയപ്പെടുത്തി. രണ്ട്് ഗോള്‍ നേടിയ കരീം ബെന്‍സേമയാണ് വിജയശില്‍പ്പി.
കളിയുടെ പതിനഞ്ചാം മിനിറ്റില്‍ കസീമിറോ റയലിന് ലീഡ് നേടിക്കൊടുത്തു. ടോണി ക്രൂസിന്റെ ക്രോസ്് ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമ ലീഡ് 2- 0 ആക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയതോടെ റയല്‍ 3-0 ന് മുന്നില്‍. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ഹ്യൂസെക്കതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിനുശേഷം ആദ്യമായാണ് ഹസാര്‍ഡ് സ്കോര്‍ ചെയ്യുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലാവസിന്റെ ജോസ്ലു ഒരു ഗോള്‍ മടക്കി. ഏഴുപതാം മിനിറ്റില്‍ ബെന്‍സേമ വീണ്ടും ലക്ഷ്യം കണ്ടതോടെ റയല്‍ 4-1 ന് വിജയിച്ചു.
കൊവിഡ് ബാധിച്ച മുഖ്യ പരിശീലകന് സിനദിന്‍ സിദാനെ കൂടാതെയാണ് റയല്‍ കളിക്കാനിറങ്ങിയത്. അസിസ്റ്റന്‍ഡ് കോച്ച് ഡേവിഡ് ബെറ്റോണിക്കായിരുന്നു ടീമിന്റെ ചുമതല. ഈ വിജയത്തോടെ പത്തൊമ്പത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ സെവിയ ഏപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് കാഡിസിനെ തോല്‍പ്പിച്ചു. നെസ്റിയുടെ ഹാട്രിക്കാണ് സെവിയയ്ക്ക് വിജയം നേടിക്കൊടുത്തത്.
അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തിനു കൊടിയേറി
തന്ത്രി കണ്ഠരര് രാജീവര് ശബരിമല ആചാരലംഘനത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ചു; താഴ്മണ്‍ മഠത്തിലെത്തി തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ച് കെ.സുരേന്ദ്രന്
താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം
സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍
കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത
ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്
വിജയയാത്ര നാളെ കൊല്ലത്ത്
കുണ്ടറ അലിന്റ് തകര്‍ത്തതിന് പിന്നില്‍ ദുരൂഹതകളേറെ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എല്‍ഡിഎഫ് പ്രകടനപത്രികയും പ്രോഗ്രസ് കാര്‍ഡും: സിപിഎം നേതാക്കള്‍ 456-ാം പോയിന്റ് കണ്ടില്ലെന്നു നടിക്കുന്നു
സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മാണി സി. കാപ്പന്
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വികസന മുന്നേറ്റ യാത്ര: നടപടിയെടുക്കാതെ പോലീസ്, ആവേശമില്ലാതെ സ്വീകരണ കേന്ദ്രങ്ങള്‍
പാലാരിവട്ടം പാലം: നിര്‍മാണക്കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടിവരാം
പോലീസ് ക്യാന്റീന് അഴിമതി: ഡിഐജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്യോഗസ്ഥന്റെ മറുപടി
ബ്രഹ്മാനന്ദത്തെ സാക്ഷാത്ക്കരിക്കുക