login
റയല്‍ റിട്ടേണ്‍സ്

ബെന്‍സേമയുടെ മിന്നുന്ന പ്രകടനമാണ് ഗോളിന് വഴി തുറന്നത്്. ഈ ഗോള്‍ ബെന്‍സേമയ്ക്ക് സമര്‍പ്പിക്കുന്നതായി കസീമിറോ മത്സരശേഷം പറഞ്ഞു.

മാഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ വീഴ്ച മുതലാക്കി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. എസ്പാന്യോളിനെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് 32 മത്സരങ്ങളില്‍ 71  പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

റയലിനെക്കാള്‍ രണ്ട് പോയിന്റിന് പിന്നില്‍ നില്‍ക്കുന്ന ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. 32 മത്സരങ്ങളില്‍ 69 പോയിന്റ്.  

കഴിഞ്ഞ ദിവസം ബാഴ്‌സ നിര്‍ണായക മത്സരത്തില്‍ സെല്‍റ്റ വിഗോയോട് സമനില പിടിച്ചതിനെ തുടര്‍ന്നാണ് റയല്‍ മാഡ്രിഡിന് മുന്നില്‍ക്കയറാന്‍ അവസരം ഒരുങ്ങിയത്്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ റയലിന് ലാ ലിഗ കിരീടത്തില്‍ മുത്തമിടാം. എസ്പാന്യോളിനെതിരെ കരീം ബെന്‍സേമ സാഹസികമായി നല്‍കിയ ബാക്ക് പാസാണ് റയലിന്റെ വിജയഗോളിന് വഴിയൊരുക്കിയത്. ബെന്‍സെമയുടെ പാസ് മുതലാക്കി കസീമിറോ എസ്പാന്യോളിന്റെ ഗോള്‍ വല കുലുക്കി.

ബെന്‍സേമയുടെ മിന്നുന്ന പ്രകടനമാണ് ഗോളിന് വഴി തുറന്നത്്. ഈ ഗോള്‍ ബെന്‍സേമയ്ക്ക് സമര്‍പ്പിക്കുന്നതായി കസീമിറോ മത്സരശേഷം  പറഞ്ഞു.

ബെന്‍സേമയുടെ പ്രകടനത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. കാരണം പിച്ചില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബെന്‍സേമയ്ക്ക് നന്നായി പന്ത് നിയന്ത്രിക്കാനും കഴിയുമെന്ന്് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ വെളിപ്പെടുത്തി.

 

comment
  • Tags:

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.