login
ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി മധ്യപ്രദേശ് ധാരണാപത്രം ഒപ്പിട്ടു

കേരള മാതൃക പകര്‍ത്തുന്നതിനൊപ്പം മധ്യപ്രദേശിന്റെ സംസ്‌കാരിക, ടൂറിസം മേഖലയെ കേരളത്തിന് അടുത്തറിയാനും വിനിമയം ചെയ്യാനും കൂടി സാധിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഉഷാ താക്കൂര്‍ പറഞ്ഞു.

തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശും കേരളവും തമ്മില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം സംസ്ഥാന ടൂറിസം  മന്ത്രി .കടകംപള്ളി സുരേന്ദ്രന്‍ മധ്യപ്രദേശ് ടൂറിസംമന്ത്രി ഉഷാ താക്കൂറിന് കൈമാറി. ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ മധ്യപ്രദേശില്‍ നടപ്പാക്കേണ്ടത്.  

ടൂറിസം മേഖലയുടെ സമ്പൂര്‍ണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.കേരള മാതൃക പകര്‍ത്തുന്നതിനൊപ്പം മധ്യപ്രദേശിന്റെ സംസ്‌കാരിക, ടൂറിസം മേഖലയെ കേരളത്തിന് അടുത്തറിയാനും വിനിമയം ചെയ്യാനും കൂടി സാധിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഉഷാ താക്കൂര്‍ പറഞ്ഞു.  

പ്രാദേശികമായ ടൂറിസം വികസനത്തിനൊപ്പം ആ പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം കൂടിയാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന്  അധ്യക്ഷത വഹിച്ച സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. മധ്യപ്രദേശുമായി ധാരണപത്രം കൈമാറിയതിലൂടെ ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളം പുതിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കാകെ മധ്യപ്രദേശ് മാതൃകയാകുകയാണെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.

കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ, മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി സോണിയ മീണ, ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ്, എന്നിവര്‍ സംബന്ധിച്ചു.

ഉഷാ താക്കൂറിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കേരളത്തില്‍ പര്യടനം നടത്തുന്നുണ്ട്. ജനുവരി 12 ന് ആരംഭിച്ച പര്യടനം ഏഴ് ദിവസം നീളും.

 

comment

LATEST NEWS


മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.