login
സാറ അലി ഖാനും രാകുല്‍ പ്രീത് സിങ്ങും മയക്കുമരുന്ന് ഉപയോഗിക്കുന്നു; സിനിമയിലെ 80ശതമാനം താരങ്ങളും ലഹരിക്ക് അടിമ; ബോളിവുഡിനെ ഞെട്ടിച്ച് റിയയുടെ മൊഴി

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ 2018ല്‍ സുശാന്തിനൊപ്പം 'കേദാര്‍നാഥ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ഈ സിനിമയുടെ ഷൂട്ടിങ്ങ് സൈറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടത്തിയിരുന്നതായും റിയ സമ്മതിച്ചിട്ടുണ്ട്.

മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് മയക്കുമരുന്ന് കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട റിയ ചക്രബര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡിലെ മുന്‍നിര നടിമാരായ സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത് ഡിസൈനര്‍ സിമോണി കംബട്ട, സുശാന്തിന്റെ മുന്‍ മാനേജറുമായിരുന്ന രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ചബ്‌ര എന്നിവരോടൊപ്പമാണെന്ന് റിയ വെളിപ്പെടുത്തിയിട്ടുണ്ട്.  

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ 2018ല്‍ സുശാന്തിനൊപ്പം 'കേദാര്‍നാഥ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ഈ സിനിമയുടെ ഷൂട്ടിങ്ങ് സൈറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടത്തിയിരുന്നതായും റിയ സമ്മതിച്ചിട്ടുണ്ട്.  ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരി ഉപയോഗിക്കുന്നതായി റിയ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മുന്‍നിരതാരങ്ങളെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്‌തേക്കും.  

സുശാന്തിന്റെ മരണത്തിന് പിന്നില്‍ ലഹരിമാഫിയയാണെന്ന് ആദ്യം വെളിപ്പെടുത്തിയത് കങ്കണ റണാവത്തായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സിബിഐ, എന്‍.സി.ബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ സംയുക്തമായാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.  

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.