login
റൊണാള്‍ഡീഞ്ഞോ ജയിലില്‍ ആശാരിപ്പണി പഠിക്കുന്നു

ഈ മാസം നാലിനാണ് പാരഗ്വെ തലസ്ഥാനമായ അസുന്‍സ്യോനിലെ ആഡംബര ഹോട്ടലില്‍നിന്ന് റൊണാള്‍ഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബര്‍ട്ടോ ഡി അസീസിനെയും വ്യാജ പാസ്പോര്‍ട്ടുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനുശേഷം ജയിലിലടച്ച ഇരുവര്‍ക്കും അതിനുശേഷം പുറത്തിറങ്ങാനായിട്ടില്ല.

അസുന്‍സ്യോന്‍ (പരാഗ്വെ): വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി പരാഗ്വെയിലെ ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ആശാരിപ്പണി പഠിക്കുന്നതായി റിപ്പോര്‍ട്ട്. ഒപ്പം ഒഴിവുസമയത്ത് സഹതടവുകാരെ ഫുട്ബോള്‍ പഠിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സംഗീത പ്രേമിയായ റൊണാള്‍ഡീഞ്ഞോയ്ക്ക് പക്ഷേ, ജയിലില്‍ അതിനുള്ള സൗകര്യമില്ല. ജയില്‍ച്ചട്ടമനുസരിച്ച് അവിടെ സംഗീതമനുവദിച്ചിട്ടില്ല. ഫുട്ബോള്‍ പഠിക്കാന്‍ താത്പര്യം കാണിച്ച് നിരവധി തടവുപുള്ളികള്‍ റൊണാള്‍ഡീഞ്ഞോയ്ക്കൊപ്പം കൂടിയിട്ടുണ്ട്. ജയില്‍ വാര്‍ഡന്മാരും ഇതിനു വലിയ പ്രോത്സാഹനം നല്‍കുന്നു.

ഈ മാസം നാലിനാണ് പാരഗ്വെ തലസ്ഥാനമായ അസുന്‍സ്യോനിലെ ആഡംബര ഹോട്ടലില്‍നിന്ന് റൊണാള്‍ഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബര്‍ട്ടോ ഡി അസീസിനെയും വ്യാജ പാസ്പോര്‍ട്ടുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനുശേഷം ജയിലിലടച്ച ഇരുവര്‍ക്കും അതിനുശേഷം പുറത്തിറങ്ങാനായിട്ടില്ല. പലതവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുതടങ്കലിലേക്കു മാറാനും ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. റൊണാള്‍ഡീഞ്ഞോയുടെ 40-ാം ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. അതും ജയിലിലാണ് ആഘോഷിച്ചത്.

ജയില്‍ തടവുകാര്‍ക്കൊപ്പം അദ്ദേഹം ഫുട്സാല്‍ കളിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു.  റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകര്‍ പോലും ജയിലിലുണ്ടത്രേ. ജയിലില്‍ റൊണാള്‍ഡീഞ്ഞോയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവിയും ശീതീകരണ സംവിധാനവുമുള്ള സെല്ലിനുള്ളില്‍ ഒറ്റയ്ക്കാണ് താമസം. സഹോദരനും ഇതേ സംവിധാനങ്ങളോടെ തൊട്ടടുത്ത സെല്ലിലുണ്ട്. ബാത് റൂം സൗകര്യം മറ്റു ചില തടവുകാരുമായി പങ്കിടണം. സെല്ലിനുള്ളില്‍ത്തന്നെയാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

 

comment
  • Tags:

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.