login
ധനുഷിന്റേയും സായ് പല്ലവിയുടേയും 'റൗഡി ബേബി' പാട്ട് മാത്രമല്ല, യൂട്യൂബിലും ഹിറ്റ്, ഇതുവരെ കണ്ടത് 100 കോടിയിലേറെ പേര്‍

2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന നേട്ടം റൗഡി ബേബി നേരത്തെ സ്വന്തമാക്കിയതാണ്.

ധനുഷിന്റേയും സായ് പല്ലവിയുടേയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുള്ള മാരിയിലെ ഹിറ്റ് ഗാനം റൗഡി ബേബി യൂട്യൂബിലും ഹിറ്റ്. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂട്യൂബില്‍ കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനമാണ് ഇത്.

ധനുഷും സായ് പല്ലവിയും ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ധനുഷിന്റെ കൊലവെറി പാട്ട് ഇറങ്ങി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ അന്ന് തന്നെയാണ് റൗഡി ബേബിയും യൂട്യൂബ് റെക്കോര്‍ഡും ഇട്ടിരിക്കുന്നതെന്നും ധനുഷ് അറിയിച്ചിട്ടുണ്ട്.  

2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന നേട്ടം റൗഡി ബേബി നേരത്തെ സ്വന്തമാക്കിയതാണ്. ധനുഷും ദിയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതില്‍ ധനുഷിനേക്കാള്‍ സായി പല്ലവിയുടെ നൃത്തച്ചുവടുകളാണ് ഏറെ ശ്രദ്ധേയമായത്.  

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.