login
ഇടനിലക്കാരില്ല; കാലതാമസവും ചൂഷണവും ഒഴിവാക്കും; സാമ്പത്തിക പാക്കേജിലെ പണം കൈമാറുന്നത് കേന്ദ്രം നേരിട്ട്; ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തും

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുക കൈമാറിയ ശേഷം വിതരണം ചെയ്യുന്ന കാലതാമസവും ചൂഷണവും ഒഴിവാക്കാന്‍ പുതിയ രീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കുറി അവലംബിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കാന്‍ സാമ്പത്തിക പാക്കേജില്‍ ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുക കൈമാറിയ ശേഷം വിതരണം ചെയ്യുന്ന കാലതാമസവും ചൂഷണവും ഒഴിവാക്കാന്‍ പുതിയ രീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കുറി അവലംബിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇടനിലക്കാരുടെ ചൂഷണവും കാലതാമസവും ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഒരോ പൗരനും വേഗത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാകും.  

 

കൊറോണ വൈറസ് രാജ്യത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍  കേന്ദ്ര സര്‍ക്കാര്‍. 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പ് ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാം.  രാജ്യത്തെ 8.69 കോടി കര്‍ഷര്‍ക്ക് അവരുടെ അക്കൗണ്ടിലേക്കു ഉടന്‍ 2000 രൂപ നല്‍കും.  

ഏപ്രില്‍ ഒന്നിന് പണം അക്കൗണ്ടില്‍ പണം എത്തും.  തൊഴിയുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടും. വിധവകള്‍ക്ക് 1000 രൂപ നല്‍കും.പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും 1000 രൂപ വീതം നല്‍കും. 20 കോടി വനിതകള്‍ക്ക് മൂന്ന് മാസത്തേക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ 500 രൂപ വീതം നല്‍കും. പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും.അടുത്ത മൂന്നു മാസത്തേക്ക് ജീവനക്കാരുടെയും തൊഴില്‍ ഉടമയുടെയും പിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും.  100 ജീവനക്കാര്‍ ഉള്ളതും അതില്‍ 90% ജീവനക്കാര്‍ 15,000 രൂപയില്‍ താഴെ വേതനം ഉള്ളവര്‍ക്കും മാത്രമാകും ആനുകൂല്യം പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്.  

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.