login
രണ്ടാഴ്ചക്കുള്ളില്‍ കോറോണ വാക്‌സിന്‍ പുറത്തിറങ്ങും; ലോകത്തിനുള്ള സന്ദേശവുമായി റഷ്യ; കോവിഷീല്‍ഡിനായി കാത്തിരിപ്പ്

റഷ്യയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. ലോകത്തെ ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിന്‍ ഇതായിരിക്കാം എന്നാണ് റഷ്യന്‍ ഗവേഷകരുടെ അവകാശവാദം

മോസ്‌കോ: കൊറോണ വ്യാപനത്തെ പിടിച്ചു നിര്‍ത്തുന്നതിനായുള്ള വാക്‌സിന്‍ ഓഗസ്റ്റ് 10-12 ഇടയില്‍ അവതരിപ്പിക്കുമെന്ന് റഷ്യ. ലോകത്ത് ആദ്യമായി കൊറോണ വാക്‌സിന്‍ പുറത്തിറക്കുക തങ്ങളായിരിക്കുമെന്നും റഷ്യ അവകാശപ്പെട്ടു.  

റഷ്യയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. ലോകത്തെ ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിന്‍ ഇതായിരിക്കാം എന്നാണ് റഷ്യന്‍ ഗവേഷകരുടെ അവകാശവാദം. ഓഗസ്റ്റ് 15-16 നകം വാക്‌സിന്‍ അംഗീകരിക്കാമെന്ന് റഷ്യയിലെ സ്റ്റേറ്റ് ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാക്സിനുള്ള മനുഷ്യ പരീക്ഷണങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 27 ന് അഞ്ചു സന്നദ്ധ പ്രവര്‍ത്തകരില്‍ കുത്തിവച്ചതായും ആര്‍ഐഎ പറയുന്നു. കോവിഷീല്‍ഡ് എന്നു പേരിട്ടിരിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ അസ്ട്രാസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായാണ് നിര്‍മിച്ച് വിപണയില്‍ ഇറക്കുന്നത്. ലോകം കാത്തിരിക്കുന്ന മരുന്ന് തങ്ങള്‍ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നും ഇവര്‍ പറയുന്നു.

comment

LATEST NEWS


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.