login
'സ്വാമിയേ ശരണമയ്യപ്പ' മഹാമന്ത്രം സൈന്യത്തിൽ മുഴങ്ങിത്തുടങ്ങിയത് ശുഭസൂചകം; കേന്ദ്രസർക്കാരിന്റെ അഭിനന്ദിച്ച് ശബരിമല അയ്യപ്പ സേവാ സമാജം

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്ത കുടുംബങ്ങൾ വിശ്വാസത്തോടെയും ഭക്തി പാരവശ്യത്തോടെയും വിളിക്കുന്ന ശരണം വിളികളിൽ അതിവിശേഷപ്പെട്ട നവാക്ഷരീ മന്ത്രമാണ് സ്വാമിയേ ശരണമയ്യപ്പാ എന്നത്.

കൊച്ചി: സ്വാമിയേ ശരണമയ്യപ്പാ എന്ന മഹാമന്ത്രത്തെ ഭാരതസൈന്യത്തിൽ കരസേനയുടെ 861 ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധകാഹളമായി തെരഞ്ഞെടുത്ത സൈനിക നേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായി ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു. ഓൺലൈനിലൂടെ കൂടിയ യോഗത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ സമാജം അഭിനന്ദിക്കുകയും ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അത് എഴുത്തു മുഖേന അറിയിക്കുവാനും പ്രമേയം പാസ്സാക്കിയത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്ത കുടുംബങ്ങൾ വിശ്വാസത്തോടെയും ഭക്തി പാരവശ്യത്തോടെയും വിളിക്കുന്ന ശരണം വിളികളിൽ അതിവിശേഷപ്പെട്ട നവാക്ഷരീ മന്ത്രമാണ് സ്വാമിയേ ശരണമയ്യപ്പാ എന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വസിക്കുന്ന ഈശ്വര വിശ്വാസികൾ ജപിക്കുന്ന മന്ത്രങ്ങളിൽ, ഒരുപക്ഷെ അധികം തവണ ജപിക്കുന്ന മന്ത്രവും ഇത് തന്നെയായിരിക്കും. വ്യക്തിയെ ഈശ്വരനിലേക്കു എളുപ്പം കൈപിടിച്ച് ഉയർത്തുന്ന വിജയ മന്ത്രമാണത്.

കഴിഞ്ഞ ജനുവരി 15- നു കരസേനാ ദിനത്തിൽ ഡൽഹിയിൽ നടന്ന സൈന്യത്തിന്റെ പരേഡിലാണ് 861 ബ്രഹ്മോസ് റജിമെൻറ് 'സ്വാമിയേ ശരണമയ്യപ്പാ' എന്ന മഹാമന്ത്രം അവരുടെ യുദ്ധകാഹള ധ്വനിയാക്കിയ വിവരം പുറംലോകം അറിയുന്നത്. ലോകം മുഴുവനുമുള്ള അയ്യപ്പ ഭക്തർ ആ വാർത്ത വന്ന ഉടനെ, നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ആഹ്ലാദം പങ്കിടുകയുമുണ്ടായി. എല്ലാവരും ഈ നടപടിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

ജനുവരി 26-നു രാജ്‌പഥിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിലും 'സ്വാമിയേ ശരണമയ്യപ്പാ' എന്ന മഹാമന്ത്രം മുഴങ്ങുന്നത് കേൾക്കാൻ ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ കാതും കൂർപ്പിച്ചിരിക്കുകയാണ്. കോടിക്കണക്കായ അയ്യപ്പഭക്ത കുടുംബങ്ങളെ അഭിമാനപുളകിതരാക്കി, അവരുടെ വിശ്വാസങ്ങൾക്കും പ്രാർത്ഥനകൾക്കും ഉയർന്ന മൂല്യം കല്പിച്ചുകൊണ്ടു ഈ മഹാമന്ത്രത്തിനെ യുദ്ധകാഹള ധ്വനിയായി തെരഞ്ഞെടുത്ത 861 ബ്രഹ്മോസ് റജിമെന്റിനും അതിനു അനുവാദം നൽകിയ പ്രതിരോധ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും ശബരിമല അയ്യപ്പ സേവാ സമാജ ത്തിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം, അയ്യപ്പഭക്തരുടെ പേരിൽ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

ദുഷ്ട ശക്തികളെയും ശത്രു നിരകളെയും അശേഷം നശിപ്പിക്കുന്നതിനായി ശരചാപങ്ങളേന്തിയ കലിയുഗ വരദനായ ഭഗവൻ അയ്യപ്പന്റെ വീര ചരിതവും അയ്യപ്പധർമ്മവും ഇന്ത്യയുടെ 71-മത്തെ റിപ്പബ്ലിക്ക് ദിന പരേഡിലൂടെ ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കാനുതകുന്ന ഈ ചുവടുവെപ്പിൽ അയ്യപ്പ ഭക്തന്മാർ 'അയ്യപ്പ തിന്തകതോം, സ്വാമി തിന്തകതോം' - എന്ന് പാടിക്കൊണ്ട് ഏറെ ആഹ്ലാദത്തോടെ ആനന്ദ നൃത്തം ചവിട്ടുകയാണ്.

ഭാരത രാഷ്ട്രത്തിന്റെയും നമ്മുടെ സൈന്യത്തിന്റെയും സർവ്വതോന്മുഖമായ അഭിവൃദ്ധിക്കും വിജയത്തിനും വേണ്ടി ജനുവരി 26- നു ഭാരതത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും നടത്തുവാൻ ശബരിമല അയ്യപ്പ സേവാ സമാജം എക്സിക്യൂട്ടീവ് യോഗം ആഹ്വാനം ചെയ്തതായും ഈറോഡ് രാജൻ അറിയിച്ചു.

  comment

  LATEST NEWS


  ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍


  ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി


  ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍


  പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും


  സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്


  കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം


  അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍


  വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.