login
ശബരിമല‍ മകരവിളക്ക് ജനുവരി 14ന്; സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മകരസംക്രമ പൂജയ്ക്ക് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തും. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠര് രാജീവരര് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യും. അന്ന് 25 കലശാഭിഷേകത്തിനു ശേഷം 12.30ന് ഉച്ചപൂജ. ഒന്നിന് നട അടയ്ക്കും

പത്തനംതിട്ട: മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധിയില്‍ പൂര്‍ത്തിയായി. 14ന് ആണ് മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും. 14ന് പുലര്‍ച്ചെ അഞ്ചിന് നട  തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം ഉണ്ടാകും. 7.30ന് ഉഷപൂജ. 8.14ന് ആണ് മകരസംക്രമപൂജ.  മകരസംക്രമ പൂജയ്ക്ക് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന  നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍  അഭിഷേകം നടത്തും. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠര് രാജീവരര് ഭക്തര്‍ക്ക്  പ്രസാദം വിതരണം ചെയ്യും. അന്ന് 25 കലശാഭിഷേകത്തിനു ശേഷം 12.30ന് ഉച്ചപൂജ. ഒന്നിന് നട അടയ്ക്കും.  

വൈകിട്ട് അഞ്ചിന് നട തുറക്കും. 5.15ന് ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കാന്‍ ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ക്ക് പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിലേക്ക് ഏറ്റു വാങ്ങും. ശേഷം 6.30ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ദീപാരാധനവേളയില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും. 14ന് രാത്രി മണി മണ്ഡത്തില്‍ കളമെഴുത്തും പാട്ടും പൂജയും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്തിനും ആരംഭമാകും. 15, 16, 17,18 തീയതികളില്‍ എഴുന്നെള്ളത്തുണ്ടാകും.  

19ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. അന്ന് രാത്രി ഒന്‍പതിന് ഹരിവരാസനം പാടി നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 19 വരെ മാത്രമെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഉണ്ടാവുകയുള്ളു. 20ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. 5.30ന് ഗണപതിഹോമം. തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തിയശേഷം നട രാവിലെ  6.30ന് ഹരിവരാസനം പാടി അടയ്ക്കും. ഇതോടെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും. മകരവിളക്ക് ഒരുക്കങ്ങളുടെ ഭാഗമായി 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. 13ന് രാവിലെ ബിംബ ശുദ്ധി ക്രിയകളുമുണ്ടാകും.

  comment

  LATEST NEWS


  മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.