അയ്യപ്പന് മണികണ്ഠനായി അവതരിച്ച്, അവതാര ലക്ഷ്യമായ മഹിഷി വധം നടത്തിയതിന്റെ സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ ഒത്തുകൂടിയ ആഘോഷമാണ് പിന്നീട് എരുമേലി പേട്ടതുള്ളലായത്. നീലാകാശത്തില്‍ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിക്കും. തുടര്‍ന്ന് പള്ളിയിലും കയറി അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദവും പുതുക്കിയാണ് പേട്ടതുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.
എരുമേലി: ആചാരാനുഷ്ഠാന പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ നാളെ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി പേട്ടതുള്ളല്‍ നടക്കും.
അയ്യപ്പന് മണികണ്ഠനായി അവതരിച്ച്, അവതാര ലക്ഷ്യമായ മഹിഷി വധം നടത്തിയതിന്റെ സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ ഒത്തുകൂടിയ ആഘോഷമാണ് പിന്നീട് എരുമേലി പേട്ടതുള്ളലായത്. നീലാകാശത്തില്‍ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിക്കും. തുടര്‍ന്ന് പള്ളിയിലും കയറി അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദവും പുതുക്കിയാണ് പേട്ടതുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്. ഉച്ചയ്ക്കുശേഷം ആകാശനെറുകയില്‍ വെള്ളിനക്ഷത്രം വെട്ടിത്തിളങ്ങുന്നതോടെ ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിക്കും. നാളത്തെ പേട്ടതുള്ളല്‍ സംഘത്തില്‍ 50 പേരെ പങ്കെടുപ്പിക്കാനാണ് പോലീസിന്റ നിര്‍ദേശം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും പത്തുവയസ്സില്‍ താഴെയുള്ളവര്‍ക്കും അനുവാദമില്ല.
അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന് അമ്പലപ്പുഴ കരപ്പെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആര്. ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍, ജോ. സെക്രട്ടറി വിജയമോഹന്, ഖജാന്‍ജി കെ. ചന്ദ്രകുമാര്‍, കമ്മറ്റി അംഗം കെ.ടി. ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 43 പേരാണ് സംഘത്തിലുള്ളത്. ആലങ്ങാട് സംഘത്തിന് സംഘം പെരിയോന്‍ എ.കെ. വിജയകുമാര്‍ അമ്പാടത്ത്, യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്. രാജീവ് പറഞ്ഞു. ഇന്നത്തെ ചന്ദനക്കുടം മഹോത്സവവും കൊറോണ മാനദണ്ഡപ്രകാരം ചടങ്ങ് മാത്രമായി നടത്തുകയുള്ളൂയെന്നും ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. വൈകിട്ട് ഏഴിന് കൊച്ചമ്പലത്തിലും തുടര്‍ന്ന് വലിയമ്പലത്തിലും സ്വീകരണം ഏറ്റുവാങ്ങി ചടങ്ങുകള്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സത്യന് അന്തിക്കാട് എഴുതി; ഇ ശ്രീധരന് 'നന്മകളുടെ സൂര്യന്', ആത്മാര്‍ഥതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയം
ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം
കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു
ഭാരതപ്പുഴയെ കൊല്ലരുതേ
ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം
രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്
ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി
രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എല്‍ഡിഎഫ് പ്രകടനപത്രികയും പ്രോഗ്രസ് കാര്‍ഡും: സിപിഎം നേതാക്കള്‍ 456-ാം പോയിന്റ് കണ്ടില്ലെന്നു നടിക്കുന്നു
സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മാണി സി. കാപ്പന്
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വികസന മുന്നേറ്റ യാത്ര: നടപടിയെടുക്കാതെ പോലീസ്, ആവേശമില്ലാതെ സ്വീകരണ കേന്ദ്രങ്ങള്‍
പാലാരിവട്ടം പാലം: നിര്‍മാണക്കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടിവരാം
പോലീസ് ക്യാന്റീന് അഴിമതി: ഡിഐജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്യോഗസ്ഥന്റെ മറുപടി
ബ്രഹ്മാനന്ദത്തെ സാക്ഷാത്ക്കരിക്കുക