login
ശബരിമല റോഡുകൾക്ക് തുകയായി, നിർമാണം എപ്പോൾ ? അനുവദിച്ചത് 59 കോടി

മുൻ വർഷങ്ങളിൽ ഓഗസ്റ്റിൽ ടെണ്ടർ ചെയ്യേണ്ട പ്രവൃത്തികളാണ് വളരെയധികം നീണ്ടുപോയത്. മഴ ശക്തമായി തുടരുന്നതിനാൽ പ്രവൃത്തികൾ ടെണ്ടർ ചെയ്താലും നിർമാണ വേലകളെ ബാധിക്കും.

ജന്മഭൂമി റിപ്പോർട്ട്

തിരുവല്ല: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ രണ്ട് മാസം മാത്രമുള്ളപ്പോൾ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ച് ഉത്തരവായി.അറ്റക്കുറ്റപ്പണിക്കും പുനരുദ്ധാരണത്തിനുമായി 26 റോഡുകൾക്ക് 59 .29 കോടിയാണ് അനുവദിച്ചത്.റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാത്തത് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം റോഡിന് തുക അനുവദിച്ചെങ്കിലും പ്രവൃത്തി ടെണ്ടർ ചെയ്ത് മണ്ഡലക്കാലത്തിന് മുമ്പായി  നിർമാണം പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ബില്ലുകൾ മാറാത്തതിനാൽ കരാറുകാർ ടെണ്ടറുകൾ എടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതും നിർമാണ സാമഗ്രികളുടെ ക്ഷാമവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചികരിക്കുന്നത്.  

മുൻ വർഷങ്ങളിൽ ഓഗസ്റ്റിൽ ടെണ്ടർ ചെയ്യേണ്ട പ്രവൃത്തികളാണ് വളരെയധികം നീണ്ടുപോയത്. മഴ ശക്തമായി തുടരുന്നതിനാൽ പ്രവൃത്തികൾ ടെണ്ടർ ചെയ്താലും നിർമാണ വേലകളെ ബാധിക്കും. മഴയ്ക്ക് ശേഷമെ നിർമാണം ആരംഭിക്കാൻ കഴിയൂ. ഇക്കാരണത്താൽ മണ്ഡലക്കാലം തുടങ്ങിയാലും പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയാതെ വരും.അതേ സമയം  കോവിഡ് കാലത്ത് ഭക്തരെ പ്രവേശിപ്പിക്കാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവയായിരിക്കും.അതിനാൽ വലിയ ഗതാഗതക്കുരുക്കോ വാഹനപ്പെരുപ്പമോ ഉണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.  

അപകടമുനയിൽ  അട്ടത്തോട് -ചാലക്കയം റോഡ്  

മലവെള്ളപ്പാച്ചിലിൽ തകർന്ന അട്ടത്തോട് -ചാലക്കയം റോഡിൽ ഇപ്പോഴും അപകടം പതിയിരിക്കുന്നു.ചാലക്കയത്തിന് സമീപം 60 മീറ്റർ നീളത്തിലാണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്. ബിഎംആൻഡ് ബിസി നിലവാരത്തിൽ പണിത റോഡാണ് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്. റോഡിന്റെ മുക്കാൽ ഭാഗവും ഇടിഞ്ഞു.ഒന്നര മീറ്ററോളം താന്നു.താത്ക്കാലികമായി റോഡിന്റെ ഒരുവശത്ത് കൂടി ഗതാഗതത്തിന് സൗകര്യം ഏർപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്.

റോഡ് പുനർനിർമിക്കാൻ സെസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചതായി മരാമത്ത് അധികൃതർ പറഞ്ഞു.എന്നാൽ ഈ ഭാഗത്ത് പുതിയ ഡിസൈനിൽ റോഡ് നിർമിക്കാൻ കടമ്പകളേറൈയാണ്. ഇരുഭാഗത്തും വീതി കൂട്ടി നിർമിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്.

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.