login
ഹൈന്ദവ വിശ്വാസത്തെ വെല്ലുവിളിച്ചത് വിശ്വാസ്യതയും വരുമാനവും കുറച്ചു; ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ബിഎസ്എന്‍എല്‍

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചതിന് 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവിലാണ് ഇവരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഇവര്‍ മലകയറാന്‍ ശ്രമിച്ചതോടെ ബിഎസ്എന്‍എല്ലിന്റെ സല്‍പ്പേരും വരുമാനവും കുറഞ്ഞു എന്നും തെളിഞ്ഞതോടെയാണ് നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ പോയ ഇടത് ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍. കേരളത്തില്‍ സ്ഥാപനത്തിന്റെ വിശ്വാസതയ്ക്ക് രഹ്ന കോട്ടം ഉണ്ടാക്കിയെന്നും ജനങ്ങള്‍ ബിഎസ്എന്‍എല്ലിന് എതിരായെന്നും തെളിഞ്ഞതോടെയാണ് പിരിച്ചുവിടല്‍. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി എന്ന പരാതിയില്‍  രഹ്ന ഫാത്തിമ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ ഇവരെക്കുറിച്ച് ബിഎസ്എന്‍എല്ലിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിരിച്ചുവിടല്‍.  

2018ല്‍ തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം മലകയറാന്‍ രഹ്ന ഫാത്തിമയും എത്തിയിരുന്നു. പോലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ നടപ്പന്തലില്‍ ഭക്തര്‍ ഇവരെ തടഞ്ഞു. ഭക്തരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പതിനെട്ടാംപടി കയറാതെ ഇരുവരും മടങ്ങിയിരുന്നു.

ശബരിമലയില്‍ എത്തുന്നതിന് മുമ്പ് തത്വമസി എന്ന കുറിപ്പിനൊപ്പം സഭ്യമല്ലാത്ത രീതിയിലിരിക്കുന്ന ചിത്രമാണ് രഹ്ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കറുപ്പുടുത്ത് മാലയിട്ട ശേഷമാണ് രഹ്ന അത്തരത്തിലൊരു ചിത്രം പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചുവെന്ന് കാണിച്ച് ബിജെപി നേതാവ് ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന അറസ്റ്റിലായത്. ഇതിന്റെ ഭാഗമായുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഭക്തര്‍ക്ക് ആശ്വാസവാര്‍ത്ത ബിഎസ്എന്‍എല്‍ പുറത്തുവിട്ടത്.  

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചതിന് 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവിലാണ് ഇവരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഇവര്‍ മലകയറാന്‍ ശ്രമിച്ചതോടെ ബിഎസ്എന്‍എല്ലിന്റെ സല്‍പ്പേരും വരുമാനവും കുറഞ്ഞു എന്നും തെളിഞ്ഞതോടെയാണ് നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്.  

ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ ബിംബങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന രഹ്ന ഫാത്തിമയുടെ തനിനിറമാണ് ശബരിമലയിലും പുറത്ത് വന്നത്.  എറണാകുളം സ്വദേശിയായ രഹ്ന ബിഎസ്എന്‍എല്ലിലെ ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ നേതാവാണ്. ഭക്തിയല്ല, പകരം ഹൈന്ദവ ആചാരങ്ങളോടുള്ള വെല്ലുവിളിയാണ് ലക്ഷ്യമെന്നു തെളിയിക്കുന്നതാണ് രഹനയുടെ പശ്ചാത്തലവും

2014-ല്‍ മറൈന്‍ ഡ്രൈവില്‍ നടന്ന കിസ് ഓഫ് ലൗ ക്യാമ്പെയ്നില്‍ മനോജ് കെ. ശ്രീധര്‍ എന്ന സിനിമാ പ്രവര്‍ത്തകനൊപ്പം ഇവര്‍ പങ്കെടുത്തിരുന്നു. അന്ന് രഹാന തന്നെ സ്വന്തം ചുംബനരംഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അയ്യന്തോള്‍ പുലികളി സംഘത്തില്‍ പുരുഷന്മാരോടൊപ്പം പുലികളിയില്‍ പങ്കെടുത്തും ഇവര്‍ മുമ്പ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിരുന്നു.  

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.