login
കോഹ്‌ലിയെക്കാള്‍ കേമന്‍ സച്ചിന്‍: ഗൗതം ഗംഭീര്‍

സച്ചിന്റെ കാലത്ത് ഏകദിന മത്സരങ്ങളില്‍ ഒരു വെളുത്ത പന്ത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇന്‍സൈഡ് സര്‍ക്കിളില്‍ നാല് ഫീല്‍ഡര്‍മാരും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ നിയമങ്ങള്‍ മാറി. ഇപ്പോള്‍ ഒരു ഏകദിന മത്സരത്തിന് രണ്ട് വെളുത്ത പന്തുകളാണ് ഉപയോഗിക്കുന്നത്.

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകന്‍ വിരാട് കോഹ് ലിയെക്കാള്‍ കേമന്‍ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഏകദിന മത്സരങ്ങളിലെ നിയമങ്ങളിലുണ്ടായ മാറ്റങ്ങളും സച്ചിന്റെ ദീര്‍ഘകാല കരിയറും പരിഗണിച്ചാല്‍ സച്ചിനാണ് കോഹ്‌ലിയെക്കാള്‍ കേമനെന്ന് മനസിലാക്കാമെന്ന് ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

സച്ചിന്റെ കാലത്ത് ഏകദിന മത്സരങ്ങളില്‍ ഒരു വെളുത്ത പന്ത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇന്‍സൈഡ് സര്‍ക്കിളില്‍ നാല് ഫീല്‍ഡര്‍മാരും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ നിയമങ്ങള്‍ മാറി. ഇപ്പോള്‍ ഒരു ഏകദിന മത്സരത്തിന് രണ്ട് വെളുത്ത പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യ പവര്‍പ്ലേയില്‍ (ഒന്ന് മുതല്‍ പത്ത്‌വരെ ഓവര്‍) മുപ്പത് യാര്‍ഡ് സര്‍ക്കളിന് പുറത്ത്് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. രണ്ടാം പവര്‍ പ്ലേയില്‍ (10-40) നാലു ഫീല്‍ഡര്‍മാരെയും അവസാന പവര്‍പ്ലയില്‍ (40-50) അഞ്ചു ഫീല്‍ഡര്‍മാരെയും സര്‍ക്കിളിന് പുറത്ത് അനുവദിക്കും. പുതിയ നിയമങ്ങള്‍ ബാറ്റിങ് കുറെക്കൂടി എളുപ്പമാക്കി. അതിനാല്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാനാകും.

വ്യത്യസ്തമായി നിമയങ്ങള്‍ നിലനിന്ന കാലത്താണ് സച്ചിന്‍ കളിച്ചത്. ആ സമയത്ത് 230നും 240 ഇടയില്‍ റണ്‍സ് നേടിയാല്‍ ടീമുകള്‍ക്ക് വിജയിക്കാമായിരുന്നു. ഇന്ന് പക്ഷെ സ്ഥിതി മാറിയെന്നും ഗംഭീര്‍ പറഞ്ഞു. 2013ലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിമരിച്ചത്. 463 ഏകദിനങ്ങള്‍ കളിച്ച സച്ചിന്‍ 49 സെഞ്ചുറികളുടെ മികവില്‍ 18426 റണ്‍സ് നേടി. 44.83 ശതമാനമാണ് ശരാശരി. അതേസമയം കോഹ്‌ലി ഇതുവരെ 248 ഏകദിനങ്ങള്‍ കളിച്ചു. നാല്‍പ്പത്തിമൂന്ന്് സെഞ്ചുറിയടക്കം 11867 റണ്‍സും നേടി. 59.33 ശതമാനമാണ് ശരാശരി.

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.