login
ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറയുമായി ഊബറും ബജാജും, രാജ്യം തുറക്കുമ്പോൾ യാത്രക്കാർക്കൊപ്പം ബജാജ് ഓട്ടോ

രാജ്യം തുറക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ സഹായത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി ബജാജ് ഓട്ടോ കൂടെയുണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഒരു ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ മറ സ്ഥാപിക്കുന്നതും അണുമുക്ത സാമഗ്രികള്‍ നല്‍കുന്നതെന്നും ബജാജ് ഓട്ടോ ഇന്‍ട്രാ-സിറ്റി ബിസിനസ് പ്രസിഡന്റ് സമര്‍ദീപ് സുബന്ധ് പറഞ്ഞു.

ന്യൂദല്‍ഹി: ഊബറും ബജാജ് ഓട്ടോയും ചേര്‍ന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ഓട്ടോകളില്‍ സുരക്ഷിത മറ സ്ഥാപിക്കുന്നു. ഡ്രൈവറുടെ സിറ്റിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിക്കുക. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇടയിലുള്ള സാമൂഹ്യ അകലം പാലിക്കുന്നതിനും സഹായിക്കും. അസാധാരണമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇതു വഴിയൊരുക്കും.

ന്യൂദല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍, മധുര തുടങ്ങി 20 നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക്  മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, വാഹനം അണുമുക്തമാക്കാനുള്ള സാമഗ്രികള്‍ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകളും നല്‍കുന്നുണ്ട്. പിപിഇയുടെ കൃത്യമായ ഉപയോഗത്തിനും വാഹനത്തിന്‍ സാനിറ്റൈസേഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുമായി ഊബര്‍ ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

സേവനം പുനരാരംഭിച്ച ഊബര്‍ ഏറ്റവും സുരക്ഷിതമായിരിക്കാനായി ലക്ഷക്കണക്കിന് വരുന്ന റൈഡര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ സഹായങ്ങള്‍ ഒരുക്കുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ആദരിക്കപ്പെടുന്നതുമായ ബ്രാന്‍ഡായ ബജാജുമായുള്ള സഹകരണത്തിലൂടെ എല്ലാവരുടെയും സുരക്ഷയോടുള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നതെന്നും വരും മാസങ്ങളില്‍ ഡ്രൈവര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും യാത്രക്കാരുടെ മനസമാധാനത്തിനുമായി സഹകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഊബര്‍ എപിഎസി ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ നന്ദിനി മഹേശ്വരി പറഞ്ഞു.

രാജ്യം തുറക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ സഹായത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി ബജാജ് ഓട്ടോ കൂടെയുണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഒരു ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ മറ സ്ഥാപിക്കുന്നതും അണുമുക്ത സാമഗ്രികള്‍ നല്‍കുന്നതെന്നും ബജാജ് ഓട്ടോ ഇന്‍ട്രാ-സിറ്റി ബിസിനസ് പ്രസിഡന്റ് സമര്‍ദീപ് സുബന്ധ് പറഞ്ഞു.

ഉന്നത സുരക്ഷാ, ശുചിത്വ നിലവാരം പാലിക്കുന്നതിനായി ഊബര്‍ ബൃഹത്തായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഗോ ഓണ്‍ലൈന്‍ ചെക്ക് ലിസ്റ്റ്, പ്രീ-ട്രിപ്പ് മാസ്‌ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം, പുതുക്കിയ കാന്‍സലേഷന്‍ പോളിസി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മാസ്‌ക്, കൈയുറകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അണുമുക്ത സ്‌പ്രേകള്‍ തുടങ്ങിയവ വാങ്ങുന്നതിനായി ആഗോള തലത്തില്‍ ഊബര്‍ അഞ്ചു കോടി ഡോളറാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സര്‍വീസ് പുനരാരംഭിച്ച  70ലധികം നഗരങ്ങളില്‍ സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്തു. ഊബറിന്റെ പുതിയ സുരക്ഷാ ഫീച്ചര്‍ ഡ്രൈവര്‍മാര്‍ക്ക് നിശ്ചിത ട്രിപ്പ് കഴിഞ്ഞാല്‍ പിപിഇ മാറ്റുന്നതിനുള്ള മുന്നറിയിപ്പ് നല്‍കുന്നു.

നഗരങ്ങള്‍ വീണ്ടും തുറന്നു തടങ്ങുന്നതോടെ ബിസിനസുകള്‍ ഉണര്‍ന്നു തുടങ്ങി. ചെലവു കുറഞ്ഞ ഓട്ടോ, മോട്ടോ വിഭാഗം വളരെ വേഗം തിരിച്ചുവരവിന്റെ പാതയിലാണ്. 

ഊബറും ബജാജും തമ്മിലുള്ള സഹകരണം 2019 മുതല്‍ ആരംഭിച്ചതാണ്. ഊബര്‍ എക്‌സ്എസില്‍ ബജാജ് ക്യൂട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. ഊബര്‍ പ്ലാറ്റ്‌ഫോമിലെ പുതിയ വിഭാഗമായിരുന്നു അത്. ബെംഗളൂരു സ്വദേശികള്‍ക്ക് ചെലവു കുറഞ്ഞ യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.

 

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.