കണ്ണൂര്‍: സക്ഷമ ചക്കരക്കല്‍ യൂണിറ്റ് പലേരി അമ്പലത്തില്‍ ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും നട്ടു. സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി വല്സന് മാസ്റ്റര്‍, സക്ഷമ ജില്ലാ സെക്രട്ടറി എ. രാംപ്രകാശ്, ജില്ലാ സംഘടനാ സെക്രട്ടറി വിജേഷ്, രാജന് പുന്നക്കാലില്‍, ജയപ്രകാശ് മാമ്പ, രാജന് തലമുണ്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂര്‍ നഗരത്തില്‍ സക്ഷമ ജില്ലാകമ്മറ്റി ഓഫീസിന് മുന്നില്‍ ജില്ലാ വര്‍ക്കിംങ്ങ് പ്രസിഡന്റ്സി.അനുരാജ് ജില്ലാ സംഘടനാ സെക്രട്ടറി വിജേഷ് തുടങ്ങിയവര്‍ വൃക്ഷത്തൈ നട്ടു.
തളിപ്പറമ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.സി. ഭാസ്ക്കരന്‍, ജില്ലാ ഉപാധ്യക്ഷന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: