login
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

doctors

ആലപ്പുഴ: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പള കുടിശിക നല്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സമരപരിപാടികള്‍ നടത്താന്‍ കെജിഎംസിടിഎ സംസ്ഥാനസമിതി തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണ്. ഇതുവരെ അലവന്‍സ് പരിഷ്‌കരണത്തോടു കൂടെയുള്ള ശമ്പളകുടിശിക എന്നു നല്‍കുമെന്നുപോലും പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ അവഗണിച്ചതിനെതിരേ 25ന് എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡിഎംഇ ഓഫീസിന്റെ മുന്‍പിലും രാവിലെ 11ന് പ്രതിഷേധധര്‍ണ നടത്തും.

രോഗീപരിചരണവും അധ്യാപനവും ബാധിക്കില്ല. 29ന് രാവിലെ എട്ടുമുതല്‍ 11 വരെ മൂന്നുമണിക്കൂര്‍ സൂചനാ പണിമുടക്ക് എല്ലാ മെഡിക്കല്‍ കോളജുകളിലും നടത്തും. സൂചനാ പണിമുടക്ക് സമയത്തില്‍ ഓപികളും ഇലെക്റ്റിവ് ശസ്ത്രക്രിയകളും അധ്യാപനവും നടത്തില്ല. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ.സി യൂ, ലേബര്‍റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍, എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

29 മുതല്‍, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ എല്ലാ നോണ്‍ കോവിഡ് മീറ്റിങ്ങുകള്‍, ബോര്‍ഡ് മീറ്റിങ്ങുകള്‍, അക്കാഡമിക് ഡ്യൂട്ടികള്‍, വി.ഐ.പി ഡ്യൂട്ടികള്‍, പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവ ബഹിഷ്‌കരിക്കും.

ഫെബ്രുവരി അഞ്ചിന് എല്ലാ മെഡിക്കല്‍ കോളജുകളിലും 24 മണിക്കൂര്‍ റിലേ നിരാഹാരസമരം 12 മണിക്കൂര്‍ വീതം നടത്തും. ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാലസമരം നടത്തും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ: ബിനോയ്. എസ് സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

  comment

  LATEST NEWS


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


  നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.