login
ജിങ്കനു പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് സാമുവല്‍ ലാല്‍മുവാന്‍പൂയയും

ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരത്തിന് കാര്യമായി അവസരം ലഭിച്ചിരുന്നില്ല. അഞ്ച് കളികളില്‍ മാത്രമാണ് കളിക്കാന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി സാമുവലിന് അവസരം നല്‍കിയത്.

കൊച്ചി: കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരതാരമായിരുന്ന സാമുവല്‍ ലാല്‍മുവാന്‍പുയ ക്ലബിനോട് വിടപറഞ്ഞു. 21 കാരനായ താരത്തിന്റെ പുതിയ തട്ടകം ഒഡീഷ എഫ്‌സിയാണ്. താരവുമായി രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിടുവെന്ന് ഒഡീഷ എഫ്‌സി ക്ലബ് അധികൃതര്‍ അറിയിച്ചു. സന്ദേശ് ജിങ്കന് പുറമേ സാമുവലും ടീം വിടുന്നത് ബ്ലാസ്റ്റേഴ്‌സിന് കടുത്ത ക്ഷീണമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരത്തിന് കാര്യമായി അവസരം ലഭിച്ചിരുന്നില്ല. അഞ്ച് കളികളില്‍ മാത്രമാണ് കളിക്കാന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി സാമുവലിന് അവസരം നല്‍കിയത്.  

സീസണില്‍ മൊത്തം കളത്തിലിറങ്ങിയതാകട്ടെ 59 മിനിറ്റ് മാത്ര. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സാമുവല്‍ മിസോറാമില്‍ നിന്നുള്ള താരമാണ്. 2015 മുതല്‍ 2018 വരെ ഷില്ലോങ് ലജോങ് ടീമിന് വേണ്ടി കളിച്ചിരുന്ന താരം 2018-19 സീസണില്‍ വായ്പാടിസ്ഥാനത്തില്‍ മിനര്‍വ പഞ്ചാബിനായും ബൂട്ടുകെട്ടി. മിനര്‍വയില്‍ നിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള വരവ്.

comment
  • Tags:

LATEST NEWS


സ്വദേശി ഉല്‍പ്പന്നങ്ങളുമായി സ്വയം പര്യാപ്തതയിലേക്ക്


ഇന്ന് 49 പേര്‍ക്ക് കോവിഡ്; 18 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 25 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍


കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതിയില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.