login
ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെ ആധാരമാക്കി അച്ചടിക്കുന്ന ഏക പത്രം;ഹോട്ട്‌ഡോഗ് വാര്‍ത്ത ഓര്‍മിപ്പിച്ച് ദേശാഭിമാനിയെ ട്രോളി സന്ദീപ് വാര്യര്‍

മുന്‍പ് ദേശാഭിമാനി പത്രത്തിന്റെ ഒന്നാംപേജില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിരുന്നു. 10 മിനിറ്റില്‍ 60 പട്ടിയെ തിന്ന് ലോക റെക്കോഡ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇംഗ്ലിഷില്‍ ഹോട്ട്‌ഡോഗ് എന്ന പദം തര്‍ജമ ചെയ്തു ചൂടുള്ള പട്ടി എന്നാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിയെ ട്രോളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. കേന്ദ്ര വിദേശകാര്യവകുപ്പ് കേരളത്തെ അഭിനന്ദിച്ചു കത്തെഴുതിയെന്ന് ഇടതു കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു കൃത്യമായ മറുപടിയുമായി വി. മുരളീധരനും രംഗത്തെത്തി. ഇന്നു പുറത്തിറങ്ങിയ ദേശാഭിമാനിയില്‍ ആണ് കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയത്. മുഖപ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെ ആയിരുന്നു- മന്ത്രി പറയുന്നത് കോപ്ലിംമെന്റ് എന്ന പദത്തിന്റെ അര്‍ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഓക്‌സ്‌ഫോര്‍ഡ് കേംബ്രിഡ്ജ് ഡിക്ഷണറികളെങ്കിലും മറിച്ചു നോക്കാന്‍ അദ്ദേഹം തയാറാകണം.  

ഇതിനെ ട്രോളിയാണ് സന്ദീപ് രംഗത്തെത്തിയത്. മുന്‍പ് ദേശാഭിമാനി പത്രത്തിന്റെ ഒന്നാംപേജില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിരുന്നു. 10 മിനിറ്റില്‍ 60 പട്ടിയെ തിന്ന് ലോക റെക്കോഡ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇംഗ്ലിഷില്‍ ഹോട്ട്‌ഡോഗ് എന്ന പദം തര്‍ജമ ചെയ്തു ചൂടുള്ള പട്ടി എന്നാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യഥാര്‍ഥത്തില്‍ വിദേശരാജ്യങ്ങളില്‍ ഭക്ഷിക്കുന്ന ഒരുതരം സാന്‍ഡ് വിച്ചായിരുന്നു ഹോട്ട്‌ഡോഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെ ആധാരമാക്കി കേരളത്തില്‍ അച്ചടിക്കുന്ന ഒരേ ഒരു പത്രം എന്ന് കുറിച്ച് ഹോട്ട്‌ഡോഗ് വാര്‍ത്ത ചിത്രം പോസ്റ്റ് ചെയ്താണ് ദേശാഭിമാനിയെ ട്രോളി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.  

Facebook Post: https://www.facebook.com/Sandeepvarierbjp/posts/4016923048349431

 

comment

LATEST NEWS


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.