login
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭര്‍ത്താവ് റിയാസിനും വിവാഹസമ്മാനമായി ഫര്‍ണീച്ചര്‍ നല്‍കിയത് ആര്? ; പിണറായി വ്യക്തമാക്കണമെന്ന് ബിജെപി

മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല മരുമകനേയും ചോദ്യം ചെയ്യണം. പിണറായിയുടെ മനോനില തെറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഭരണത്തില്‍ തുടരുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും മകളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മകള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനാവുന്നത് എന്തിനാണ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം.  

അതേസമയം ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആണ് മുഖ്യമന്ത്രി ക്ഷുഭിതനായി സുരേന്ദ്രനെതിരെ രംഗത്ത് വന്നത്. ആദ്യം മൗനം പാലിച്ച മുഖ്യമന്ത്രി ആവര്‍ത്തിച്ചുള്ള ചോദ്യത്തെ തുടര്‍ന്ന് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു. അത്ര മാനസിക നില തെറ്റിയ ഒരാളെ അവരുടെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുണ്ടല്ലോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്.

മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മാനസിക നില തകര്‍ന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകര്‍ന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കില്ലെന്ന് പരിശുദ്ധ ഖുറാനില്‍ തൊട്ട് സത്യംചെയ്യാന്‍ കെ. ടി. ജലീല്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളില്‍നിന്ന് രക്ഷപ്പെടാനാണ് ജലീല്‍ ശ്രമിക്കുന്നത്. ഇതുപോലെ വര്‍ഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുന്‍പ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന ജലീല്‍ അധികാരക്കൊതിമൂലം സിപിഎമ്മില്‍ എത്തിയ ആളാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ  മകളെ മാത്രമല്ല മരുമകനേയും ചോദ്യം ചെയ്യണം. പിണറായിയുടെ മനോനില തെറ്റിയിരിക്കുകയാണ്.  ഈ സാഹചര്യത്തില്‍ അദ്ദേഹം ഭരണത്തില്‍ തുടരുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

 

comment

LATEST NEWS


നമോവാകം സംയോഗീ


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.