login
'ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ഒരു ത്രില്ലില്ല; അഡ്വ. ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കണോയെന്ന് താനും ചിന്തിക്കുന്നു'

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ചാണ് ചാനലില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ പാനലില്‍ അഡ്വ. ജയശങ്കര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഷംസീര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

പാലക്കാട് :  അഡ്വക്കേറ്റ് എ. ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണോയെന്ന് താനും ചിന്തിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ ഉള്ളതിനാല്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് സിപിഎം എംഎല്‍എ ഷംസീര്‍ ഇറങ്ങിപ്പോയിരുന്നു. സംഭവത്തില്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിലാണ് സന്ദീപ് വാര്യര്‍ ഇത്തരത്തില്‍ പരിഹാസം ചൊരിഞ്ഞത്.  

'ജയശങ്കര്‍ ഉള്ള ചര്‍ച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്. ജയശങ്കര്‍ ഉണ്ടെങ്കില്‍ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും. ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ഒരു ത്രില്ലില്ല'. എന്നായിരുന്നു സന്ദീപ് വാര്യരുടെ എഫ്ബി പോസ്റ്റ്.  

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ചാണ് ചാനലില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ പാനലില്‍ അഡ്വ. ജയശങ്കര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഷംസീര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ സമൂഹ മാധമങ്ങളില്‍ സിപിഎമ്മിനും ഷംസീറിനും എതിരെ നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.  

അഡ്വ. ജയശങ്കര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യമുള്ള പരിപാടികളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിലാണ് സിപിഎം ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരണം പിന്‍വലിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഷംസീറിന്റെ പ്രതികരണം.  

 

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.