login
പിണറായിയും സഖാക്കളും പറയുന്നത് പച്ചക്കള്ളം; ഐടി ഫെലോ സ്ഥാനത്തു നിന്ന് അരുണിനെ നീക്കിയിട്ടില്ല, നല്‍കിയത് പ്രമോഷന്‍; തെളിവുകളുമായി സന്ദീപ് വാര്യര്‍

അരുണ്‍ ബാലചന്ദ്രനെ നീക്കുകയല്ല പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവര്‍ ഡിജിറ്റല്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത് എന്ന് തെളിവടക്കം സന്ദീപ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് രംഗത്തെത്തിയത്.

തിരുവനന്തപുരം:  തന്റെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുണ്‍ ബാലചന്ദ്രനെ 2019 നീക്കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം നേതാക്കളുടെ അവകാശവാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അരുണ്‍ ബാലചന്ദ്രനെ നീക്കുകയല്ല പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവര്‍ ഡിജിറ്റല്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത് എന്ന് തെളിവടക്കം സന്ദീപ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് രംഗത്തെത്തിയത്.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുണ്‍ ബാലചന്ദ്രനെ 2019 ജൂലൈ 20ന് നീക്കി എന്നായിരുന്നു സിപിഎം നേതാക്കളുടെ അവകാശവാദം.

നീക്കുകയല്ല അരുണ്‍ ബാലചന്ദ്രനെ പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവര്‍ ഡിജിറ്റല്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത് .അരുണ്‍ ബാലചന്ദ്രനെ 2019 ജൂലൈ 20ന് ഐടി ഫെലോ സ്ഥാനത്തുനിന്ന് നീക്കി എന്ന സിപിഎം നേതാക്കളുടെ വാദം കളവാണ് എന്ന് തെളിയിക്കുന്ന രേഖ ഇതോടൊപ്പം പുറത്തുവിടുന്നു.2019 ഡിസംബര്‍ 12 ന് കൊച്ചിയില്‍ സംസ്ഥാന ഐടി വകുപ്പ് നടത്തിയ ഡിസൈന്‍ വീക്ക് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ഇവിടെ നല്‍കുന്നു. ഈ പത്രക്കുറിപ്പില്‍ അരുണ്‍ ബാലചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആണെന്ന് വ്യക്തമായി പറയുന്നു.ജൂലൈ മാസത്തില്‍ നീക്കി എന്ന് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്ന അരുണ്‍ ബാലചന്ദ്രന്‍ എങ്ങനെയാണ് ഡിസംബറിലും സംസ്ഥാന സര്‍ക്കാര്‍ പത്രകുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയത് ?മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണ് .

Facebook Post: https://www.facebook.com/Sandeepvarierbjp/posts/4126386840736384?__xts__[0]=68.ARBiOsVJyIytQl_iMvmLS4va8jU8cVaRdoXUVzOahtDAQ6DDyT6Ymsf6iIr4zuRIjKANYrIbZ5QI1nemSwMuiShMoFOG2NRuPP8jsKf7hQGeUVjmz_rUue3eAmWw7OkXFOnSD4U12e7ybh5UU1Xv0L4tpdF7IZpLZIxJz4QJ7vNXe_Vo6GMvnvFgiP1hba3-DltQQeB9h6INin8GQ-1kNbHqZ3kMh5nw8oq0SZRT2KXiQazo_JD26kJzRc5k2xQBGsiz8mL1ANYWJWh6dHts3Wi9vBLG3g_xG1FgpjAexCV2coRSDbNWodrI5kz2Ei6PkqZk8aO2Oiam-D63WwtumEMQPQ&__tn__=-R

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.