login
4355 കോടിയുടെ പിഎംസി ബാങ്ക് തട്ടിപ്പില്‍ ഇഡി‍യുടെ സമന്‍സ് കിട്ടി; സഞ്ജയ് റാവത്തിന്‍റെ ഭാര്യ 55 ലക്ഷം രൂപ വായ്പ തിരിച്ചടച്ചു

4355 കോടിയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയിലെ പിഎംസി ബാങ്കില്‍ നിന്നും ഒരു ദശകം മുമ്പാണ് 55 ലക്ഷം വായ്പയെടുത്തത്. ഇതുവരെ അവര്‍ അത് തിരിച്ചടയ്ക്കാതിരിക്കുകയായിരുന്നു. തിങ്കളാഴ്ച വായ്പ തിരിച്ചടച്ചതിന്‍റെ രേഖ വര്‍ഷ റാവത്ത് ഒരു ബന്ധു വഴി ഇഡിയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. വായ്പയടക്കാത്തതിന്‍റെ കാരണം വിശദീകരിക്കാന്‍ ഇഡി നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ വൈകാതെ തിരിച്ചടച്ച് തടിയൂരുകയായിരുന്നു ശിവസേനാ നേതാവിന്‍റെ ഭാര്യ.

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ഭാര്യ വര്‍ഷ റാവത്ത് ഇഡിയുടെ നോട്ടീസ് കിട്ടിയതോടെ പിഎംസി ബാങ്കില്‍ നിന്നെടുത്ത 55 ലക്ഷത്തിന്‍റെ പലിശ രഹിത വായ്പ തിരിച്ചടച്ചു.

4355 കോടിയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയിലെ പിഎംസി ബാങ്കില്‍ നിന്നും ഒരു ദശകം മുമ്പാണ്  55 ലക്ഷം വായ്പയെടുത്തത്. ഇതുവരെ അവര്‍ അത് തിരിച്ചടയ്ക്കാതിരിക്കുകയായിരുന്നു.  തിങ്കളാഴ്ച വായ്പ തിരിച്ചടച്ചതിന്‍റെ രേഖ വര്‍ഷ റാവത്ത് ഒരു ബന്ധു വഴി ഇഡിയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. വായ്പയടക്കാത്തതിന്‍റെ കാരണം വിശദീകരിക്കാന്‍ ഇഡി നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ വൈകാതെ തിരിച്ചടച്ച് തടിയൂരുകയായിരുന്നു ശിവസേനാ നേതാവിന്‍റെ ഭാര്യ.

താക്കറേ എന്ന സിനിമയില്‍ നിന്നും കിട്ടിയ വരുമാനം ഉപയോഗിച്ചാണ്  വായ്പ തിരിച്ചടച്ചതെന്ന്  രേഖയില്‍ പറയുന്നു. താക്കറേ എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു വര്‍ഷയെങ്കില്‍ അവരുടെ ഭര്‍ത്താവ് സഞ്ജയ് റാവത്താണ് തിരക്കഥ എഴുതിയത്.

2020 നവമ്പറിലാണ് ഇഡി വര്‍ഷയ്ക്ക് ഈ കേസുമായി ബന്ധപ്പെട്ട് നാല് തവണ നോട്ടീസ് അയച്ചത്. എന്നാല്‍ ആദ്യമൊന്നും അവര്‍ ഇഡി ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായില്ല. പിന്നീട് ഡിസംബര്‍ 29ന് ഹാജരാകാനുള്ള സമയം ജനവരി അഞ്ച് വരെ നീട്ടിക്കൊടുക്കാന്‍  അവര്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ ജനവരി നാലിന് ഹാജരാവുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമത്തിന്‍റെ വകുപ്പുപയോഗിച്ചാണ് ഇഡി വര്‍ഷയ്ക്ക് സമന്‍സയച്ചത്.

പിഎംസി ബാങ്ക് തട്ടിപ്പില്‍ ഹൗസിംഗ് ഡവലപ്‌മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലി. (എച്ച് ഡി ഐഎല്‍) പ്രൊമോട്ടര്‍ രാകേഷ് കുമാര്‍ വാധ്വാന്‍, അദ്ദേഹത്തിന്‍റെ മകന്‍ സാരംഗ് വാധ്വാന്‍, വാര്യം സിഗ്, പിഎംസി ബാങ്കിന്‍റെ എംഡിയും ചെയര്‍മാനുമായ ജോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്തത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം (ഇഒഡ്ബ്ല്യു) 2020 സപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐആറിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്.

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.