login
പ്രണയസൗഗന്ധികങ്ങളില്‍ ശരത്, സുദീപ്, വിധു പ്രതാപ്

ഗായകനും സംഗീത സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ അംബിക ആലപ്പി വിധുവും, യുകെയിലെ യുവ ഗായികയായ കുമാരി മേഘ്ന മനുവും ഓരോ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആറു ഗാനങ്ങളുള്ള ഈ ആല്‍ബത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ഭരണിക്കാവ് പ്രേംകൃഷ്ണ, സുമേഷ് കുറ്റിപ്പുറം, ഡോക്ടര്‍ ആഷ സുധീര്‍, ജി.രാജേഷ് എന്നിവരാണ്.

സല്‍ പോലെ, മഴവില്ലു പോലെ മനസ്സില്‍ അനുരാഗം വിടര്‍ത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രിയേഷന്‍സ്. മലയാള സംഗീത ലോകത്തെ  മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന, പഞ്ചമം ക്രിയേഷന്‍സിന്റെ 'പ്രണയസൗഗന്ധികങ്ങള്‍' എന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശരത്, പിന്നണി ഗായകരായ സുദീപ് കുമാര്‍, വിധു പ്രതാപ് എന്നിവരാണ്.  

ഗായകനും സംഗീത സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍  അംബിക ആലപ്പി വിധുവും, യുകെയിലെ യുവ ഗായികയായ  കുമാരി മേഘ്ന മനുവും  ഓരോ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആറു ഗാനങ്ങളുള്ള ഈ ആല്‍ബത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ഭരണിക്കാവ് പ്രേംകൃഷ്ണ, സുമേഷ് കുറ്റിപ്പുറം, ഡോക്ടര്‍ ആഷ സുധീര്‍, ജി.രാജേഷ് എന്നിവരാണ്.  

പുല്ലാങ്കുഴല്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന രാജേഷ് ചേര്‍ത്തലയും ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. തബല പ്രണബ് ചേര്‍ത്തലയും വീണ ബിജു അന്നമനടയും.  ഓര്‍ക്കസ്ട്രഷന്‍, പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് സി.എസ്സ് സനല്‍കുമാര്‍. മാസ്റ്ററിങ്, മിക്‌സിങ് അനൂപ് ആനന്ദ്.    

ഗായികയായ അംബിക ആലപ്പി  വിധു പ്രശസ്ത സംഗീതജ്ഞനായ ആലപ്പി വിധുവിന്റെ സഹധര്‍മ്മിണിയാണ്. അകാലത്തില്‍ പൊലിഞ്ഞ അവരുടെ ഓര്‍മകള്‍ക്കാണ് ഈ ഗാനസമാഹാരം സമര്‍പ്പിച്ചിരിക്കുന്നത്.  ഒക്ടോബര്‍ അവസാനത്തോടെ പഞ്ചമം ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെ ആല്‍ബം റിലീസ് ചെയ്യും.

comment
  • Tags:

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.