വാക്സിനുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസിജിഐ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതുസംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂദല്‍ഹി : രണ്ട് കൊവിഡ് പ്രതിരോധ വാക്സിന് വിതരണാനുമതി നല്‍കിയതില്‍ ഇന്ത്യയെ ലോകാരോഗ്യ സംഘടന അടക്കം അഭിനന്ദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊവാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് വിശദീകരണം നല്‍കണമെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന് മുമ്പ് അനുമതി നല്‍കിയതിന് എതിരെയാണ് ശശി തരൂര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്കാന് കഴിയുമെന്ന പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകള്‍ക്കും നിലവില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.
ഒരേസമയം രണ്ട് കോവിഡ് വാക്സിനാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ്. വാക്സിന് വിതരണത്തിന് അനുമതി നല്‍കിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്.
അതേസമയം വാക്സിനുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസിജിഐ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതുസംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിസിഐ കൊവിഷീല്‍ഡിനും കൊവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ വാക്സിനുകള്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്.
കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും
ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
വാക്സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം
ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി
ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട
'നരഭാരതി'യുടെ സങ്കീര്‍ത്തനം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാമക്ഷേത്രം ഭാരതത്തിന്റെ തിലകക്കുറിയാകും; നിര്‍മാണം വിപുലമാക്കാന്‍ രാമക്ഷേത്ര ട്രസ്റ്റ്; അയോധ്യയില്‍ 107 ഏക്കര്‍ ഭൂമി വാങ്ങി
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്