login
പെരുന്നാള്‍ ദിനങ്ങളില്‍ സൗദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; എല്ലാ ഇളവുകളും റദ്ദാക്കി ആഭ്യന്തര മന്ത്രാലയം; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍

റമദാന്‍ 30 (മെയ് 23) മുതല്‍ ശവ്വാല്‍ 4 (മെയ് 27) അര്‍ധരാത്രി വരെ സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും പ്രവിശ്യകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ബാധകമായിരിക്കും. അഞ്ചും അതില്‍ കൂടുതലും ആളുകള്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് തുടരും. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നടപടികള്‍ പാലിക്കുന്നത് എല്ലാവരും തുടരണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പെരുന്നാള്‍ ദിനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം. പെരുന്നാള്‍ ദിവസങ്ങളില്‍  രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ബാധമാക്കാന്‍ തീരുമാനിച്ചു.  

ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 (മെയ് 23) മുതല്‍ ശവ്വാല്‍ 4 (മെയ് 27) അര്‍ധരാത്രി വരെ സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും പ്രവിശ്യകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ബാധകമായിരിക്കും. അഞ്ചും അതില്‍ കൂടുതലും ആളുകള്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് തുടരും. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നടപടികള്‍ പാലിക്കുന്നത് എല്ലാവരും തുടരണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.  

രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയത്ത് മക്ക നഗരം ഒഴികെ സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ആളുകളെ സഞ്ചരിക്കാന്‍ അനുവദിക്കും. ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്ന സൗദി പൗരന്മാരും വിദേശികളും അംഗീകൃത മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.

മക്കയില്‍ ഈ ദിവസങ്ങളിലും സമ്പൂര്‍ണ കര്‍ഫ്യൂ തുടരും. നേരത്തെ അടച്ചിട്ട പ്രവിശ്യകളില്‍ നിന്നും നഗരങ്ങളില്‍ നിന്നും  പുറത്തുപോകുന്നതിനും പുറത്തു നിന്നുള്ളവര്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിനുമുള്ള വിലക്കും തുടരും. കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സാമൂഹിക അകലവും ഒത്തുചേരലിനുള്ള വിലക്കും മുഴുവന്‍ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തിയും ഉന്നത  പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അലുശൈഖ് പറഞ്ഞു. കൊറോണ പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിതിര്‍  നമസ്‌കാരം നിര്‍വഹിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.  

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.