login
കൊറോണക്കെതിരായ പോരാട്ടത്തില്‍ കൈത്താങ്ങായി എസ്ബിഐ; വര്‍ഷിക ലാഭത്തിന്റെ ഒരുഭാഗം വിനിയോഗിക്കും; കൊവിഡ് എമര്‍ജന്‍സി വായ്പകള്‍ വിതരണം ചെയ്യും

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൊവിഡ് എമര്‍ജന്‍സി വായ്പകള്‍ വിതരണം ചെയ്യുന്നതിനായി 200 കോടി രൂപ ബാങ്ക് നീക്കിവെക്കുന്നതായി അറിയിച്ചിരുന്നു.

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധ തടയുന്നതിനായുന്നതിനായുള്ള പ്രവര്‍ത്തനങ്ങ ധനസഹായം പ്രഖ്യാപിച്ച് എസ്ബിഐ. വാര്‍ഷിക ലാഭത്തിന്റെ 0.25 ശതമാനമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ കൊവിഡ് രോഗ സംബന്ധമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നത്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൊവിഡ് എമര്‍ജന്‍സി വായ്പകള്‍ വിതരണം ചെയ്യുന്നതിനായി 200 കോടി രൂപ ബാങ്ക് നീക്കിവെക്കുന്നതായി അറിയിച്ചിരുന്നു. 7.25 ശതമാനം പലിശനിരക്കില്‍ 12 മാസത്തിനകം തിരിച്ചടക്കാവുന്ന തരത്തിലാകും ലോണ്‍ ലഭ്യമാക്കുക.  

കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി തുക വിനിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. പാവപ്പെട്ട കൊറോണ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായാണ് തുകയുടെ ഒരുഭാഗം മാറ്റിവെയ്ക്കുക. കേന്ദ്രസര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എസ്ബിഐ കാശിന്റെ ഒരുഭാഗം മാറ്റിവെയ്ക്കും.  

 

 

comment

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.