login
ഇന്ത്യന്‍ റയില്‍വേയും എസ്ബിഐയും കൈകോര്‍ത്തു; ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഇനിമുതല്‍ കോണ്‍ടാക്റ്റ്‌ലെസ് ക്രെഡിറ്റ് കാര്‍ഡ്

ഉപഭോക്താക്കള്‍ക്ക് സുരക്ഷിത വിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുക.

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വെയും എസ്ബിഐയും സംയുക്തമായി കോണ്‍ടാക്ട്‌ലെസ് ക്രെഡഡിറ്റ് കാര്‍ഡ് (സ്പര്‍ശന രഹിത ക്രെഡിറ്റ് കാര്‍ഡ്) പുറത്തിറക്കി. റൂപേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് മേയ്ക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങളുടെ മുന്നേറ്റത്തിന്റെ ഉദാഹരണമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.  

 

സവിഷേഷതകള്‍ പരിശോധിക്കാം

  • ഉപഭോക്താക്കള്‍ക്ക് സുരക്ഷിത വിനിമയം ഉറപ്പാക്കുന്നതിന്റെ  ഭാഗമായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇടപാട് നടത്തേണ്ട POS മെഷീനില്‍ സ്വൈപ്പ് ചെയ്യുന്നതിന് പകരം,പുതിയ കാര്‍ഡ് ചെറുതായി തട്ടിയാല്‍ മതിയാകും.
  • സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി  പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.  
  • ചില്ലറ ഇടപാടുകള്‍, ഭക്ഷണശാലകള്‍,  വിനോദ ഉപാധികള്‍ എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. ഇതിന് പുറമേ ഇടപാട് നിരക്കിലും (Transaction fee ) ഇളവ് ഉണ്ടാകും.
  • കാര്‍ഡ് ഉടമകള്‍, ഐആര്‍സിടിസി വെബ്‌സൈറ്റ് മുഖേന നടത്തുന്ന ഫസ്റ്റ് എസി,  സെക്കന്‍ഡ് എസി, തേഡ് എസി, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, എസി ചെയര്‍കാര്‍ ബുക്കിംഗുകള്‍ക്ക് 10 ശതമാനം വരെ വാല്യൂ ബാക്കും ലഭിക്കും.
  • ഓണ്‍ലൈന്‍ ഇടപാടുകളില്‍,  ഇടപാട് തുകയുടെ ഒരു ശതമാനം വരെ ഇടപാട് സേവനനിരക്കില്‍ കുറവുണ്ടാകും.
  • ഇതിനു പുറമേ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവും, റെയില്‍വേ സ്‌റ്റേഷനുകളിലെ പ്രീമിയം ലോഞ്ച് സൗകര്യം പ്രതിവര്‍ഷം നാലു തവണ സൗജന്യമായി ഉപയോഗപ്പെടുത്താനും കാര്‍ഡുടമകള്‍ക്ക് സാധിക്കും.
  • കാര്‍ഡ് ആക്ടിേവറ്റ്  ആക്കുമ്പോള്‍ കാര്‍ഡുടമകള്‍ക്ക് 350 ബോണസ് റിവാര്‍ഡ് പോയിന്റ്കളും ലഭിക്കും. ഇത്തരം പോയിന്റുകള്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് മുഖാന്തരം നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.  
  • ട്രെയിന്‍  യാത്രയിലെ ഇളവുകള്‍ക്ക് പുറമെ നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലും ഐആര്‍സിടിസി എസ്ബി ഐ കാര്‍ഡ്, നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇകൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക കിഴിവ് നേടാവുന്നതാണ്.

 

comment

LATEST NEWS


'രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം; രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യം'; ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ടൈംസ് സ്‌ക്വയറിലും 'ജയ് ശ്രീറാം'വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും


പുതിയ ഇന്ത്യയുടെ പുതിയ തുടക്കം; ആര്‍എസ്എസിന്റെ മുപ്പത് വര്‍ഷത്തെ ശ്രമം ഫലം കണ്ടു: മോഹന്‍ ഭാഗവത്


ശ്രീരാമന്‍- സംസ്‌കാരത്തിന്റെ അടിത്തറ; നാനാത്വത്തില്‍ ഏകത്വം എന്ന സത്ത: നരേന്ദ്ര മോദി


കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്


യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായും സംഘവും അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്


കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്


ക്ലബ് കെട്ടിടത്തിന്റെ വാടകയ്ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.