എത്തിച്ചേര്‍ന്നത് മോഹന്‍ലാല്‍ ചിത്രത്തില്‍, ആറാട്ടിന്റെ ചിത്രീകരണം വരിക്കാശ്ശേരി മനയില്‍
ശാസ്ത്രം കുട്ടന് ലൊക്കേഷനിലെ വര്‍ക്കില്‍
കരുനാഗപ്പള്ളി: മോഹന്‍ലാലിന്റ പുതിയ ചിത്രമായ ആറാട്ടിന്റെ സെറ്റില്‍ കുരുത്തോല കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കരുനാഗപ്പള്ളി ആദിനാട് പുത്തന്‍വീട്ടില്‍ ശാസ്ത്രം കുട്ടന് എന്ന കൃഷ്ണന്‍കുട്ടി. നാട്ടുജോലികള് ചെയ്ത് ജീവിക്കുന്ന കൃഷ്ണന്‍കുട്ടി കുരുത്തോലയും വര്‍ണ്ണചിത്രങ്ങളും കൊണ്ട് കമനീയമായ അലങ്കാരങ്ങള്‍ ഒരുക്കാന്‍ വിദഗ്ധനാണ്.
ആദിനാട് ശക്തികുളങ്ങര ശ്രീ ഭഗവതീക്ഷേത്രത്തിലെ ഉത്സവം ഉള്‍പ്പെടെ വിശേഷദിവസങ്ങളില്‍ കുരുത്തോലയും വര്‍ണ്ണചിത്രങ്ങളും ഉപയോഗിച്ച് വേറിട്ടരീതിയില്‍ വര്‍ഷങ്ങളായി അലങ്കാരം നടത്തുന്നത് കൃഷ്ണന്‍കുട്ടിയാണ്. ഇത് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെട്ട പലരും അലങ്കാരത്തിന് സമീപിച്ചിട്ടുണ്ട്. കുരുത്തോലയിലെ വര്‍ക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട മോഹല്‍ലാല്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ആറാട്ട് സിനിമയിലെ വര്‍ക്കിനായി ഇദ്ദേഹത്തെ ക്ഷണിച്ചു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലാണ്. ഇവിടെയാണിപ്പോള്‍ കൃഷ്ണന്‍കുട്ടിയും.
മഹാനടനായ മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്ന ഇദ്ദേഹം ശക്തികുളങ്ങര അമ്മയുടെ അനുഗ്രഹത്തെയും സ്മരിക്കുന്നു. അലങ്കാരങ്ങള്‍ ഒരുക്കാനുള്ള കുരുത്തോല ഉള്‍പ്പെടെ ഉള്ള സാധനങ്ങളുമായി മനയിലെത്തിയ ശാസ്ത്രം കുട്ടന് ആവേശത്തിലാണ്. പ്രസന്നയാണ് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ. പ്രവീഷ്, പ്രിയ എന്നിവര്‍ മക്കള്‍.
എം.ഡി. ബാബുരഞ്ജിത്
താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം
സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍
കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത
ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്
വിജയയാത്ര നാളെ കൊല്ലത്ത്
കുണ്ടറ അലിന്റ് തകര്‍ത്തതിന് പിന്നില്‍ ദുരൂഹതകളേറെ
സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ; ഗ്രാമിന് 65 രൂപ കുറഞ്ഞു, ഇന്നത്തെ വില പവന് 33,440 രൂപ
കിഫ്ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു
ട്വന്റി 20ല്‍ മോഡല്‍ ചിത്രം വീണ്ടും; ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശനും രാജീവ് കുമാറും ഒരുക്കും, പുതിയ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
'ഈയല്' ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു; അജ്മല്‍ അമീറും വിഷ്ണു ഉണ്ണികൃഷ്ണനും മുഖ്യ കഥാപാത്രങ്ങള്‍
ദി ലാസ്റ്റ് ടു ഡേയ്സ്
ദുല്‍ഖര്‍ സല്മാന്- റോഷന് ആന്‍ഡ്രൂസ് സിനിമയില്‍ ബോളിവുഡ് നടി ഡയാന പെന്റി; സന്തോഷം പങ്കുവെച്ച് താരങ്ങള്‍
സ്റ്റാന്‍ഡേര്‍ഡ് X-E 99 ബാച്ച്