റിപ്പോര്‍ട്ടിങ്ങിനായാണ് പോയതെന്നാണ് അവകാശപ്പെടുന്നതെങ്കിലും മുസാഫര്‍ നഗര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷററുമായ അതിക് ഉര് റഹ്മാന് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പമായിരുന്നു സിദ്ദിഖ് യാത്ര ചെയ്തിരുന്നത്.
ന്യൂദല്‍ഹി: ഹാത്രാസ് കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന കുറ്റത്തിന് യുപി പോലീസ് അറസ്റ്റ് ചെയ്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകം സെക്രട്ടറിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എസ്ഡിപിഐ മുഖപത്രമായിരുന്ന തേജസ്, തത്സമയം എന്നിവയുടെ റിപ്പോര്‍ട്ടറും നിലവില്‍ ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടറുമായ സിദ്ദിഖ് കാപ്പന്റെ പക്കല്‍ നിന്നും മത വിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടിങ്ങിനായാണ് പോയതെന്നാണ് അവകാശപ്പെടുന്നതെങ്കിലും മുസാഫര്‍ നഗര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷററുമായ അതിക് ഉര് റഹ്മാന് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പമായിരുന്നു സിദ്ദിഖ് യാത്ര ചെയ്തിരുന്നത്. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില തെളിവുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഹത്രാസില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ലഘുലേഖകളും ലാപ്ടോപ്പിലെ ചില രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവരെ കൂടൂതെ, ബറേജ് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി അലം എന്നിവരാണ് അറസ്റ്റിലായത്. ഹത്രാസിലേക്ക് പോകുന്നതിനിടെ മഥുരയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുപി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തി എന്നീ കുറ്റങ്ങളാണ് മഥുര പോലീസ് സിദ്ദിഖിനെതിരെ ചുമത്തിയിട്ടുള്ളത്.
ഹത്രാസ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക കലാപം സൃഷ്ടിക്കാന്‍ തീവ്ര മത രാഷ്ട്രീയ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്.
ബിജ്നോര്‍, ബുലന്ദ്ഷഹര്‍, സഹാറന്‍പൂര്‍, ഹാത്രാസ്, അയോധ്യ, പ്രയാഗ് രാജ്, ലഖ്നൗ എന്നിവിടങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം നടത്തിയതിന് 13 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപിപ്പിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയില്‍ വിദേശ ധനസഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതു ശരിവെയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്