login
വീട്ടില്‍ നിന്നും പുറത്തെത്താന്‍ പാലം തീര്‍ത്ത് നല്‍കി സേവാഭാരതി

ജലന്തര്‍ സിറ്റി മിച്ചഭൂമിയില്‍ താമസിക്കുന്ന വളയംതൊട്ടി സണ്ണിയുടെ കുടുബത്തിനാണ് സേവാഭാരതി കൈതാങ്ങായത്. വീടിന് സമീപമുള്ള തോട്ടില്‍ മഴക്കാലത്ത് വെള്ളമെത്തുന്നതിനാല്‍ തോട് മുറിച്ച് കടന്ന് മൂലമറ്റം ഭാഗത്തേക്ക് ഈ കുടുബത്തിന് എത്തുവാന്‍ സാധിച്ചിരുന്നില്ല.

സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയ പാലത്തിലുടെ മറുകര കടക്കുന്ന കുടുംബം

മൂലമറ്റം: മഴക്കാലത്ത് പുറത്ത് കടക്കാനാകാതെ ഒരു കുടുംബം ബുദ്ധിമുട്ടുന്നത് കണ്ടറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ മുളകൊണ്ടുള്ള താത്കാലിക നടപ്പാലം നിര്‍മ്മിച്ച് നല്‍കി. ജലന്തര്‍ സിറ്റി മിച്ചഭൂമിയില്‍ താമസിക്കുന്ന വളയംതൊട്ടി സണ്ണിയുടെ കുടുബത്തിനാണ് സേവാഭാരതി കൈതാങ്ങായത്.

വീടിന് സമീപമുള്ള തോട്ടില്‍ മഴക്കാലത്ത് വെള്ളമെത്തുന്നതിനാല്‍ തോട് മുറിച്ച് കടന്ന് മൂലമറ്റം ഭാഗത്തേക്ക് ഈ കുടുബത്തിന് എത്തുവാന്‍ സാധിച്ചിരുന്നില്ല. ശക്തമായ മഴ മാറി വെള്ളത്തിന്റെ അളവ് തോട്ടില്‍ കുറയുമ്പോള്‍ ആണ് ഇവര്‍ അക്കരെ കടന്നിരുന്നത്. ഇവരുടെ ദുരിതജീവിതം മനസിലാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ഈ കുടുബത്തിന് താത്കാലികമായി പാലം നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.  

മുള ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിലൂടെ മഴക്കാലത്തും അക്കരെ ഇക്കരെ കടക്കുവാന്‍ ഇനി ഈ കുടുബത്തിന് സാധിക്കും. സണ്ണിയുടെ അമ്മയും, സഹോദരിയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുബത്തിന് ഏറെ ആശ്വാസമായി താത്കാലിക പാലം.  

സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും പാലം നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഡി. രാജീവ്, ചിത്തിര ഷാജി, മനോജ് പുളിക്കല്‍, കണ്ണന്‍ ആശ്രമം, ജോര്‍ജ് പഞ്ഞികുന്നേല്‍, ഉത്രാടം കണ്ണന്‍ എന്നിവരാണ് പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

 

comment

LATEST NEWS


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടിയേരിയുടെ ഗണ്‍മാന്റെ മകന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസില്ലാതാക്കാന്‍ ഉന്നത ഇടപെടല്‍, പണം നല്‍കി ഒഴിയാനും ശ്രമം


'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍


രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്; സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും


സ്വര്‍ണക്കടത്ത് : ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി


കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍


ചരിത്രം തുണച്ചു, ചരിത്ര വിധി പിറന്നു


സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍


ജനവിശ്വാസമാണ് തേടേണ്ടത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.