login
ജില്ല ഭരണകൂടം കരുതല്‍ നടപടികള്‍ പിന്‍വലിച്ചു; തളരാതെ, താങ്ങായി സേവാഭാരതി സജീവം

ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ വിവരശേഖരണം മാത്രമാണ് നടക്കുന്നത്. റെയില്‍വെയുടെ നിര്‍ദ്ദേശ പ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ ഇപ്പോഴും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ പരിശോധന നടപടികള്‍ തുടരുകയാണ്.

തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തുന്നവരെ പരിശോധിക്കുന്ന സേവാഭാരതി പ്രവര്‍ത്തകന്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ജില്ല ഭരണകൂടം കരുതല്‍ നടപടികള്‍ പിന്‍വലിച്ചപ്പോഴും കര്‍മ്മനിരതരായി സേവാഭാരതി പ്രവര്‍ത്തകര്‍ സജീവം. കഴിഞ്ഞ ദിവസമാണ് ജില്ല ഭരണകൂടം ജോലിക്കാരില്ല എന്ന കാരണത്താല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ തെര്‍മല്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നിര്‍ത്തിയത്.  

ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ വിവരശേഖരണം മാത്രമാണ് നടക്കുന്നത്. റെയില്‍വെയുടെ നിര്‍ദ്ദേശ പ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ ഇപ്പോഴും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ പരിശോധന നടപടികള്‍ തുടരുകയാണ്.  

 കഴിഞ്ഞ ജൂണ്‍ ഒന്നിന് ആരംഭിച്ച പ്രവര്‍ത്തനം ഇരുപത്തിനാലു മണിക്കൂറും ഒരു ദിനംപോലും മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഇപ്പോള്‍ തെര്‍മല്‍ ഗണ്ണിന് പകരം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചാണ് പരിശോധന. ഒന്നരമീറ്ററോളം ദൂരെ നിന്ന് പരിശോധന നടത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും.  

 ഒന്നാമത്തെയും നാലാമത്തെയും പ്ലാറ്റ്‌ഫോമുകളിലാണ് പരിശോധന. യാത്രക്കാരുടെ ചിത്രങ്ങളും ശരീരഊഷ്മാവും പരിശോധിക്കാന്‍ ഇതിലൂടെ കഴിയും.  

നിത്യവുമുള്ള നാല് തീവണ്ടികള്‍ ഉള്‍പ്പെടെ ഏഴ് തീവണ്ടികളാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ വഴി കടന്ന് പോകുന്നത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും  ഈ റെയില്‍വെ സ്റ്റേഷനെ  ആശ്രയിക്കുന്നുണ്ട്.

 

 

 

comment

LATEST NEWS


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.