Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

വിഷു സമൃദ്ധമാക്കാന്‍ ഭക്ഷണക്കിറ്റുമായി സേവാഭാരതി, 100 സ്ഥലങ്ങളിൽ 20,000 കുടുംബങ്ങൾക്ക് വിഷു കിറ്റ്

കോഴിക്കോട് മഹാനഗരത്തില്‍ 100 സ്ഥലങ്ങളിലായി 20000 ത്തോളം കുടുംബങ്ങള്‍ക്കാണ് വിഷുക്കിറ്റുകള്‍ നല്‍കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് സേവാഭാരതി വിതരണം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:41 am IST
in Seva Bharathi

കോഴിക്കോട്: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വറുതിയിലാണ്ടുപോയ കുടുംബങ്ങള്‍ക്ക് വിഷു സമൃദ്ധമാക്കാന്‍ വിഷുക്കിറ്റുമായി സേവാഭാരതി. കോഴിക്കോട് മഹാനഗരത്തില്‍ 100 സ്ഥലങ്ങളിലായി 20000 ത്തോളം കുടുംബങ്ങള്‍ക്കാണ് വിഷുക്കിറ്റുകള്‍ നല്‍കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് സേവാഭാരതി വിതരണം ചെയ്യുന്നത്.  

പന്നിയങ്കരയില്‍ നടന്ന വിഷുക്കിറ്റ് വിതരണം ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മഹാനഗര്‍ സേവാ പ്രമുഖ് പി. ബൈജു, ബിജെപി സൗത്ത് മണ്ഡലം പ്രസിഡന്റ് വിജയകൃഷ്ണന്‍, സേവാഭാരതി പ്രവര്‍ത്തകരായ സി.പി. ജയപ്രകാശ്, പി.എം. ദീപക്, പി. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 150 ഓളം വീടുകളില്‍ വിഷുക്കിറ്റ് വിതരണം ചെയ്തു.                          

ആഴ്‌ച്ചവട്ടം സേവാഭാരതി യൂണിറ്റ് 400 കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റ് വിതരണം ചെയ്തു. ആര്‍എസ്എസ് ചാലപ്പുറം നഗര്‍ സംഘചാലക് ഇ. സുധീര്‍ ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഇന്നലെ 250 ഭക്ഷണപ്പൊതി വിതരണം ചെയ്തു. ലോറി ഡ്രൈവര്‍മാര്‍, അനാഥമന്ദിരത്തിലെ അന്തേവാസികള്‍, തെരുവുകളില്‍ കഴിയുന്നവര്‍, ലോഡ്ജുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി നല്‍കിയത്. കണ്ണഞ്ചേരി സേവാഭാരതി ആംബുലന്‍സില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി രോഗികളെ സൗജന്യമായി ആശുപത്രികളിലും തിരിച്ച് വീടുകളിലും എത്തിച്ചു. പയ്യാനക്കല്‍, ചാമുണ്ഡി വളപ്പ്, ആഴ്ചവട്ടം എന്നിവിടങ്ങളില്‍ രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു. മാങ്കാവില്‍ മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തികളുള്ള കുടുംബത്തിലേക്ക് ഒരു മാസത്തേക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. 

സേവാഭാരതി കാരന്തൂരിന്റെ ആഭിമുഖ്യത്തില്‍ 250 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഹര ഹര മഹാദേവ ക്ഷേത്രം മേല്‍ശാന്തി കൊളായി ഇല്ലത്ത് നാരായണന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പി.എന്‍. ദേവദാസന്‍, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് ബൈജു നടുക്കണ്ടി, സതീഷ് കുമാര്‍ അംബികാലയം, ഷാരുണ്‍ പുളിയോളി എന്നിവര്‍ പങ്കെടുത്തു.

ബേപ്പൂര്‍: നാല് മാസത്തിലധികമായി കടലില്‍ പോകാന്‍ സാധിക്കാതെ വറുതിയിലായ 250 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി ബേപ്പൂര്‍ യൂണിറ്റ്. സേവാഭാരതിയും ബേപ്പൂര്‍ സേവാസമിതി മെഡിക്കല്‍ മിഷനും സംയുക്തമായാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കിയത്. ആര്‍എസ്എസ്  നഗര്‍ കാര്യവാഹ് പി. സജീന്ദ്രന്‍, സേവാപ്രമുഖ് എം. ലാലു പ്രദീപ്, ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിന്നാണത്ത്, കൗണ്‍സിലര്‍ തോട്ടപ്പായില്‍ അനില്‍ കുമാര്‍, മണി സ്വര്‍ണകുമാര്‍, സരോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്.  

സേവാഭാരതിയുടെ കീഴിലുള്ള പാറോപ്പടി സുദര്‍ശനം സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ 200 വീടുകളില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. പാറോപ്പടി സരസ്വതി വിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ സേവാ സമിതി അധ്യക്ഷന്‍ എം.സി. പ്രകാശന്‍, കൗണ്‍സിലര്‍ ഇ.കെ. പ്രശാന്ത് കുമാറിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പറയേരി ഭാസ്‌കരന്‍, പി.പി. സനല്‍  എന്നിവര്‍ പങ്കെടുത്തു.

കോട്ടൂളി: കോട്ടൂളി നിവേദിത അക്ഷയശ്രീ വിഷു കിറ്റുകള്‍ വിതരണം ചെയ്തു. രാഷ്‌ട്ര സേവികാ സമിതി ജില്ലാനിധി പ്രമുഖ് മഞ്ജുള രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Tags: SevabharathiVishu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.