login
പൂവ്വാട്ടുപറമ്പിലും സജീവമായി സേവാഭാരതി

ദിവസവും 20,000 മുതല്‍ 25000 ലിറ്റര്‍ വരെ കുടിവെള്ളമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത്.

പൂവ്വാട്ടുപറമ്പ് സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തുന്ന കുടിവെള്ള വിതരണം

പൂവ്വാട്ടുപറമ്പ്: ലോക്ഡൗണ്‍ കാലത്ത് കര്‍മ്മരംഗത്ത് സജീവമായി നാടിന് മാതൃകയാവുകയാണ് പൂവ്വാട്ടുപറമ്പ് സേവാ ഭാരതി പ്രവര്‍ത്തകര്‍. പെരുവയല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണിവര്‍.  

കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പെരുവയല്‍ പഞ്ചായത്തിലെ പെരുവയല്‍ ഉണ്ടോടി, കരിമ്പാലക്കല്‍ പറമ്പില്‍, കോയങ്ങോട്ട്കുന്ന്, മായങ്ങോട്ടുചാലില്‍, എടക്കുനിച്ചാലില്‍, വിരുപ്പില്‍, പുളിയോളി,  എസ്.ആര്‍. മുക്ക്, കരുപ്പാല്‍, തോട്ട്മുക്ക്, കിഴക്കുവീട്ടില്‍,  കോടിപറമ്പ്, കളത്തില്‍, പുതിയേടത്തില്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഒരു മാസമായി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ദിവസവും 20,000 മുതല്‍ 25000 ലിറ്റര്‍ വരെ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. സ്വകാര്യവ്യക്തി ഇതിനായി വാഹനവും വിട്ടുനല്‍കിയിട്ടുണ്ട്.  

ഭക്ഷ്യകിറ്റ് വിതരണം, നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് കിറ്റും ധനസഹായവും നല്‍കല്‍, പോലീസുകാര്‍ക്കും കെ എസ്ഇബി ജീവനക്കാര്‍ക്കും ചായ, ലഘുഭക്ഷണം, ശീതള പാനീയം  എന്നിവ നല്‍കല്‍, മാസ്‌ക്, സാനിറ്റൈസര്‍,  സോപ്പ് വിതരണം എന്നീ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സേവന മനോഭാവമുള്ള നാട്ടുകാര്‍ നല്‍കുന്ന സാമ്പത്തിക സഹായ മാണ് സേവാഭാരതിക്ക് കരുത്താകുന്നത്. എം.സി. ഷാജി, സി.പി. രഞ്ജിത്ത്, മോണിഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.