login
അന്തിയുറങ്ങാന്‍ രജീഷിന് സേവാഭാരതിയുടെ തണല്‍

കാക്കിയാനിക്കല്‍ രജീഷിന് പട്ടിക ജാതി വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 4 സെന്റ് സ്ഥലത്ത് ഉടുമ്പന്നൂരിലെ സേവാഭാരതി പ്രവര്‍ത്തകരാണ് താത്കാലിക വീട് നിര്‍മ്മിച്ച് നല്‍കിയത്.

ഒബിസി മോര്‍ച്ച നിയോജക പ്രസിഡന്റ് കെ.സി. സുന്ദരനും ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജൂബി കുന്നപ്പിള്ളിലും ചേര്‍ന്ന് താല്‍ക്കാലിക വീടിന്റെ താക്കോല്‍ കൈമാറുന്നു

ഉടുമ്പന്നൂര്‍: നിര്‍ധനനും രോഗിയുമായ യുവാവിന് സഹായഹസ്തവുമായി സേവാഭാരതി. കാക്കിയാനിക്കല്‍ രജീഷിന് പട്ടിക ജാതി വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 4 സെന്റ് സ്ഥലത്ത് ഉടുമ്പന്നൂരിലെ സേവാഭാരതി പ്രവര്‍ത്തകരാണ് താത്കാലിക വീട് നിര്‍മ്മിച്ചു നല്‍കിയത്.  

ഒബിസി മോര്‍ച്ച തൊടുപുഴ നിയോജക പ്രസിഡന്റ് കെ.സി. സുന്ദരനും ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജൂബി കുന്നപ്പിള്ളിലും ചേര്‍ന്ന് താല്‍ക്കാലിക വീടിന്റെ താക്കോല്‍ രജനീഷിന് ഇന്നലെ കൈമാറി. പാന്‍ക്രിയാസില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു രജീഷ്. 2 മാസം മുന്‍പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഓപ്പറേഷന്‍ കഴിഞ്ഞത്. കരിമണ്ണൂരില്‍ വാടകക്ക് താമസിച്ചിരുന്ന ഇവര്‍ ചികിത്സാ ചെലവും വാടകയും മറ്റു ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ നന്നേ വിഷമിച്ചു.

ഇതിനിടെ ഉടുമ്പന്നൂരിലെ സേവാഭാരതി പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇവരുടെ വിഷമതകള്‍ മനസിലാക്കിയ സേവാഭാരതിയുടെ പതിനഞ്ചോളം പ്രവര്‍ത്തകരുടെ ഫലമായി താത്കാലിക വീട് ഒരുക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് സിമന്റ്, കട്ട, ശൗചാലയ സാമഗ്രഹികള്‍ എന്നിവക്ക് വേണ്ടി വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. പഞ്ചായത്തില്‍ പുതിയ വീടിന് അപേക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ ഇവര്‍ക്ക് അനുവദിച്ചിട്ടില്ല. പുതിയ വീട് പഞ്ചായത്തില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആണിവര്‍.  

ഭാര്യ സ്മിതയും മക്കളായ അജയ്, ആജയും അടങ്ങുന്നതാണ് രജീഷിന്റെ കൊച്ചു കുടുബം. രജീഷിന്റെ ഭാര്യ സ്മിത വിവിധ പണികള്‍ക്ക് പോയിട്ടാണ് കുടുംബ ചെലവുകള്‍ കണ്ടെത്തുന്നത്. ചികിത്സാ ചെലവും വീട്ടു ചെലവും കുട്ടികളുടെ പഠിത്തവും എല്ലാം ഇപ്പോള്‍ സ്മിതയുടെ തുച്ഛമായ വരുമാനത്തില്‍ നിന്നുമാണ് നടക്കുന്നത്.  

രജീഷ് ഉടുമ്പന്നൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് രോഗിയായത്. താത്കാലികമെങ്കിലും സേവാഭാരതി ഒരുക്കിയ തണലില്‍ സുരക്ഷിതത്വം തേടുകയാണ് രജീഷും കുടുബവും.  

 

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.